jeevan news online

വാർത്തകൾ വിശദമായി

ഷുഹൈബ് വധക്കേസ് തലശേരി കോടതി ഇന്ന് പരിഗണിക്കും


തലശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസിലെ പ്രതികള്‍ ഇന്ന് ഹാജരായേക്കും. കോടതിയില്‍ ഹാജരാകാന്‍ പ്രതികള്‍ക്ക് കോടതി സമന്‍സ് അയച്ചിട്ടുണ്ട്. 17 സിപിഎം പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍.
പ്രതികളില്‍ ഒരാള്‍ വിദേശത്ത് പോകാന്‍ അനുമതി തേടി നല്‍കിയ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി കേസിന്റെ വിചാരണ ആറ് മാസത്തിനകം തീര്‍ക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. 2018 ഫെബ്രുവരി 12നാണ് തെരൂരിലെ തട്ടുകയില്‍ വെച്ച് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത്.

 










<

JEEVAN TV NEWS

JEEVAN TV NEWS