jeevan news online

വാർത്തകൾ വിശദമായി

രാജ്‌കോട്ടിലെ നിര്‍ണായകമല്‍സരത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 36 റണ്‍സ്ജയം


341 റണ്‍സ് പിന്തുടര്‍ന്ന ഓസീസ് 49ആം ഓവറില്‍ 304 റണ്‍സിന് പുറത്ത്. ബാറ്റിങ്ങിലും വിക്കറ്റിന് പിന്നിലും തിളങ്ങിയ ലോകേഷ് രാഹുലാണ് കളിയിലെതാരം. മൂന്ന് മല്‍സരങ്ങളുടെ പരമ്പരയില്‍ ഇരുടീമും ഒപ്പത്തിനൊപ്പമെത്തി.
വാങ്കഡേയിലെ തോല്‍വിക്ക് രാജ്‌കോട്ടില്‍ പ്രതികാരം. ഓസീസിന് പ്രതീക്ഷ നല്‍കിയത് സ്മിത്ത് –ലബുഷേന്‍ കൂട്ടുകെട്ട് മാത്രമാണ്.  46 റണ്‍സെടുത്ത് ലബുഷേന്‍ പുറത്തായതോടെ എല്ലാകണ്ണുകളും സ്മിത്തിലേക്ക്. ധവാനെ സെഞ്ചുറിക്ക് നാല് റണ്‍സകലെവീഴത്തിയതിന്  സ്മത്തിനെ രണ്ടുറണ്‍സകലെ  വീഴത്തി കുല്‍ദീപ് യാദവ് പ്രതികാരം വീട്ടി. ഇതോടെ കുല്‍ദീപ്  ഏകദിനത്തിലെ നൂറാംവിക്കറ്റ് കരസ്ഥമാക്കി. ഇന്ത്യന്‍ ബാറ്റിങ്ങില്‍ നിര്‍ണായകമായത് മൂന്ന് കൂട്ടുകെട്ടുകളാണ്. . 81 റണ്‍സെടുത്ത ഓപ്പണിങ് സഖ്യംവും  മൂന്നാംസ്ഥാനത്ത് തിരിച്ചെത്തിയ കോലിയുമായി ധവാന്റെ 103 റണ്‍സ് കൂട്ടുകെട്ടും അര്‍ധസെഞ്ചുറി പിറന്ന കോലി–രാഹുല്‍ സഖ്യവും നിര്‍ണ്ണായകമായി. 78 റണ്‍സ് നേടിയ കോലിയെ ഇത്തവണയും ആഡം സാംബ മടക്കി. ഏകദിനത്തില്‍ 8 ഇന്നിങ്‌സിനിടെ സാംബയ്ക്ക് മുന്നില്‍ കോലി വീഴുന്നത് 5–ാംവട്ടമാണ്. 52 പന്തില്‍ 80 റണ്‍സെടുത്ത ലോകേഷ് രാഹുല്‍  ധോണിക്ക് ശേഷം 150ന് മുകളില്‍ ശരാശരിയോടെ അര്‍ധസെഞ്ചുറി നേടുന്ന ആദ്യ അഞ്ചാം നമ്പറുകാരനായി.  

 










<

JEEVAN TV NEWS

JEEVAN TV NEWS