jeevan news online

വാർത്തകൾ വിശദമായി

സിപിഎം കേന്ദ്ര കമ്മിറ്റിയോഗം രണ്ടാം ദിവസത്തിലേക്ക്‌


പൗരത്വ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള പ്രക്ഷോഭ പരിപാടികള്‍ തീരുമാനിക്കാനായി തിരുവനന്തപുരത്ത് ചേരുന്ന  സിപിഎം കേന്ദ്ര കമ്മിറ്റിയോഗം രണ്ടാം ദിവസത്തിലേക്ക്.
പ്രതിഷേധങ്ങളില്‍ കോണ്‍ഗ്രസ് അടക്കം മറ്റ് പാര്‍ട്ടികളുമായി യോജിച്ച പ്രക്ഷോഭം തുടരണമെന്ന കേന്ദ്ര കമ്മിറ്റി നിലപാടില്‍ ചര്‍ച്ച ഇന്ന് തീരും. സിപിഎം ഒറ്റക്കുള്ള സമരങ്ങളും പദ്ധതിയിടുന്നു. യുഎപിഎ വിഷയത്തില്‍ കേന്ദ്ര കമ്മിറ്റി നിലപാടിന് വിരുദ്ധമായി രണ്ട് പാര്‍ട്ടി അംഗങ്ങള്‍ക്കെതിരെ കേരള പൊലീസ് യുഎപിഎ ചുമത്തിയതില്‍ പിണറായി സര്‍ക്കാരിനെതിരെ വിമര്‍ശനം ഉയരുമോ എന്നതും ഈ ദിവസം പ്രധാനമാണ്. ഇന്നലെയും സീതാറാം യെച്ചൂരി യുഎപിഎ വിരുദ്ധ നിലപാടില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കിയിരുന്നു. കേന്ദ്ര കമ്മിറ്റി നാളെ അവസാനിക്കും. കേരളത്തില്‍ സര്‍ക്കാരും ഗവര്‍ണ്ണറുമായുള്ള പോരും യോഗത്തിന്റെ പരിഗണനയ്ക്ക് വരും

 










<

JEEVAN TV NEWS

JEEVAN TV NEWS