jeevan news online

വാർത്തകൾ വിശദമായി

അന്താരാഷ്ട്ര മല്‍സരത്തില്‍ ഇന്ത്യയുടെ അഭിമാനമായി അമൃത വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍


പുതിയകാവ്, തലശ്ശേരി അമൃത വിദ്യാലയങ്ങളിലെ അഡല്‍ഡിങ്കറിംഗ് ലാബ് വിദ്യാര്‍ത്ഥികളാണ് രാജ്യത്തിന്റെ യശസ്സുയര്‍ത്തിയ ഈ നേട്ടം കൈവരിച്ചത്.
ജനുവരി 10 മുതല്‍ 12 വരെ തായ്‌ലണ്ടിലെ കിംഗ് മോംഗ്കുട്ട്‌സ് സര്‍വ്വകലാശാലയില്‍ നടന്ന ഇന്റര്‍ നാഷണല്‍ സിംപോസിയമായ ഫാബ് ലേണ്‍ ഏഷ്യ 2020 ലാണ് അമൃത വിദ്യാലയത്തിലെ കുട്ടികള്‍ മികച്ച പ്രകടനം കാഴ്ചവെച്ച് ലോകരാജ്യങ്ങളുടെ കൈയ്യടി നേടിയത്. പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ ആളില്ലാ വിമാനങ്ങള്‍ ഉപയോഗിച്ച് മെഡിക്കല്‍ ഉപകരണങ്ങളും മറ്റു മരുന്നുകളും സുരക്ഷതമായി എയര്‍ ഡ്രോപ്പ് ചെയ്യാനുള്ള കണ്ടുപിടുത്തം, ക്ലീനിംഗ് റോബോട്ട്, എന്നിവയായിരുന്നു കുട്ടകളുടെ കണ്ടുപിടുത്തം. 9-ാം ക്ലാസ്സിലെ വിദ്യാര്‍ത്ഥികളായ സഞ്ചുല ശ്രീകുമാര്‍, മധുമതി ആനന്ദ്, വൈശാഖ്, അജിത് എന്നിവരരാണ് ഈ മികച്ച നേട്ടം പുതിയകാവു അമൃത വിദ്യാലയത്തിനു നേടിക്കൊടുത്തത്.
ടേക്ക് ബയോ ഡീഗ്രേഡബിള്‍ എമര്‍ജന്‍സി മെഡിക്കല്‍ റവലൂഷന്‍ എന്ന തലക്കെട്ടിലായിരുന്നു കുട്ടികള്‍ തങ്ങളുടെ ഗവേഷണ പ്രബന്ധം സമ്മേളനത്തില്‍ അവതരിപ്പിച്ചത്. തലശ്ശേരി അമൃത വിദ്യാലയത്തിലെ വിദ്യാര്‍ത്ഥകളായ ഗൗതം മോഹന്‍രാജ്, അശോക് കുമാര്‍ എന്നിവരുടെ പ്രബന്ധവും ഏറെ ശ്രദ്ധേയമായി. സ്‌ട്രോക് ചികില്‍സയ്ക്കായി സഹായകമാകുന്ന ന്യൂറോ ഹെക്‌സോ ഹീല്‍ എന്നതായിരുന്നു ഇവരുടെ കണ്ടു പിടുത്തം. ഹീല്‍ ദി വേള്‍ഡ് ഏന്ന ആശയത്തെ മുന്‍നിര്‍ത്തി ജനുവരി 30 മുതല്‍ ഫെബ്രുവരി 1 വരെ കൊല്ലം അമൃത വിശ്വ വിദ്യാപീഠത്തില്‍ വിദ്യത് 2020 നാഷണല്‍ എക്‌സ്ബിഷന്‍ സംഘടിപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു

 










<

JEEVAN TV NEWS

JEEVAN TV NEWS