jeevan news online

വാർത്തകൾ വിശദമായി

നിര്‍ഭയ കൂട്ടബലാത്സംഗ കേസില്‍ പ്രതി മുകേഷ് സിംഗ് നല്‍കിയ ദയാഹര്‍ജി രാഷ്ട്രപതി തള്ളി


ദയാഹര്‍ജി ലഭിച്ച് കേവലം രണ്ട് മണിക്കൂര്‍ മാത്രം പിന്നിടുമ്പോഴാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഹര്‍ജി തള്ളിയത്. അതേസമയം പ്രതികളുടെ മരണ വാറണ്ട് പുതുക്കുന്നതുമായി ബന്ധപ്പെട്ട് തിഹാര്‍ ജയില്‍ അധികൃതര്‍ ഇന്ന് ഡെല്‍ഹി പട്യാല ഹൗസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പ്രതികള്‍ നല്‍കിയിരിക്കുന്ന ഹര്‍ജികളുടെ തത്സ്ഥിതി വിശദീകരിക്കുന്ന റിപ്പോര്‍ട്ടായിരിക്കും ജയിലധികൃതര്‍ ഇന്ന് സമര്‍പ്പിക്കുക.

 










<

JEEVAN TV NEWS

JEEVAN TV NEWS