jeevan news online

വാർത്തകൾ വിശദമായി

മരടിലെ വിവാധ ഫ്‌ളാറ്റുകള്‍ പൊളിച്ചടുക്കിയെങ്കിലും, വിവാദമായി നില്‍ക്കുകയാണ് ഇന്നും കൊച്ചിയില്‍ ദേശീയപാതയോരത്ത് ചരിഞ്ഞ ഫ്‌ളാറ്റ്‌


ആലപ്പുഴ-വൈറ്റില റോഡില്‍ കുണ്ടന്നൂര്‍ പാലത്തിനരികലാണ് 9 നിലകളുള്ള ഫ്‌ളാറ്റ് സമുച്ഛയം കാലങ്ങളായി ചരിഞ്ഞു നില്‍ക്കുന്നത്.
ചതുപ്പ് നിലത്തില്‍ ഒന്നിനു പുറകെ ഒന്നായി കാലങ്ങള്‍ക്ക് മുമ്പാണ് നിലകളുയര്‍ന്നത്. . പണികളെല്ലാം ഏറെക്കുറെ പൂര്‍ത്തിയായി വരികെയാണ് കെട്ടിടം ചരിയുന്നുണ്ടെന്ന യാഥാര്‍ത്ഥ്യമോ, കെട്ടുകഥയോ പ്രചരിക്കുന്നത്. ഇതോടെ നിര്‍മ്മാണം സ്തംഭിച്ചു. ഇന്ന് ഒട്ടേറെ ദൂരൂഹതകളുടെ കലവറയായാണ് ഈ ഫ്‌ളാറ്റ് സമുച്ചയം അറിയപ്പെടുന്നത്. മരടില്‍ ഉയര്‍ന്ന ആദ്യ ഫ്‌ളാറ്റുകളില്‍ ഒന്നും ഇത് തന്നെയായിരുന്നു. ഇതിന്റെ ഉടമസ്ഥനായിരുന്ന മൈക്കിള്‍ മനം നോന്ത് ഈ കെട്ടിടത്തില്‍ തന്നെ ആത്മഹത്യചെയ്തു എന്നു പ്രചരിച്ചെങ്കിലും, കെട്ടിടത്തിനു ചരിവുണ്ടെന്ന കഥപോലെ തന്നെ ഇതും കെട്ടുകഥയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.
20 കൊല്ലങ്ങളോളം മുമ്പ് കുട്ടവഞ്ചിയില്‍ മീന്‍ പിടിച്ച് ഉപജീവനം നടത്തുന്നവര്‍  കൂട്ടത്തോടെ തമ്പടിച്ചിരുന്ന ഇടമാണ് ഇന്ന് ഈ കെട്ടിടം നില്‍ക്കുന്ന ഇടം.  എന്നാല്‍ ഒരു നാടോടി സ്ത്രീയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കേസ് ഉയര്‍ന്നതോടെ ഇവരെ പോലീസ് ഇവിടെനിന്ന് ഒഴിപ്പിച്ചു. ലഹരിമാഫിയയും ഇടക്കാലത്ത് ഇവിടം കേന്ദ്രീകരിച്ചിരുന്നെങ്കിലും, പോലീസ് നിരീക്ഷം ശക്തമായതോടെ അതും ഏറെക്കുറെ ഒഴിവായി. മരടിലെ ഫ്‌ളാറ്റ്കള്‍ സ്‌ഫോടത്തില്‍ തകര്‍ന്നു വീഴുന്ന ദൃശ്യം കാണാനും, ക്യാമറയില്‍ പകര്‍ത്തുവാനും നാട്ടുകാര്‍ക്കും, ചാനലുകാര്‍ക്കും ഏറ്റവും മികച്ച വേദിയായത്  അരശകുനം പോലെ നില്‍ക്കുന്ന കെട്ടിടമാണ്‌

 










<

JEEVAN TV NEWS

JEEVAN TV NEWS