jeevan news online

വാർത്തകൾ വിശദമായി

യുഎഇയില്‍ വീണ്ടും മഴ കനത്തു


ഷാര്‍ജ, അജ്മാന്‍, റാസല്‍ഖൈമ തുടങ്ങിയ വടക്കന്‍ എമിറേറ്റുകളിലാണ് മഴ തുടങ്ങിയത്. ഇന്ന് രാത്രി മുതല്‍ നാളെ ഉച്ചവരെ വടക്കന്‍ എമിറേറ്റുകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ഒരു ദിവസത്തെ ഇടവേളക്ക് ശേഷമാണ് യു.എ.ഇയില്‍ വിണ്ടും മഴ തിമിര്‍ത്തുപെയ്യുന്നത്. ഇടിമുഴക്കത്തിന്റെ അകമ്പടിയോടെയാണ് വടക്കന്‍ എമിറേറ്റുകളില്‍ മഴ ആരംഭിച്ചത്. അജ്മാന്‍, ഷാര്‍ജയുടെ ദൈദ് മേഖല എന്നിവിടങ്ങളിലാണ് ഏറ്റവും ശക്തമായ മഴ തുടരുന്നതെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. നാളെ രാവിലെ പത്ത് വരെ യു.എ.ഇയുടെ മിക്ക പ്രദേശങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്. ഷാര്‍ജ, അജ്മാന്‍, റാസല്‍ഖൈമ, ഉമ്മുല്‍ഖുവൈന്‍, ഫുജൈറ എന്നീ എമിറേറ്റുകളില്‍ നാളെ രാവിലെ പത്ത് വരെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മഴക്ക് പുറമെ ഇടിമിന്നിലും, ശക്തമായ കാറ്റുമുണ്ടാകും. കാറ്റിന്റെ വേഗത മണിക്കൂറില്‍ 50 കിലോമീറ്റര്‍വരെ ഉയരാന്‍ സാധ്യതയുണ്ട്. തീരത്ത് കടല്‍ പ്രക്ഷുബ്ദ്ധമായിരിക്കും. വാഹനമോടിക്കുന്നവരും, കടല്‍തീരത്ത് പോകുന്നവരും ജാഗ്രതപാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

 










<

JEEVAN TV NEWS

JEEVAN TV NEWS