jeevan news online

വാർത്തകൾ വിശദമായി

റഷ്യന്‍ ഫോക്ക് ഫുഡ് ഫെസ്റ്റിവല്‍ ശ്രദ്ധേയമാകുന്നു


റഷ്യന്‍ വിഭവങ്ങളുടെ രുചിവൈവിധ്യങ്ങളുമായി
കോവളം ഉദയസമുദ്ര ഹോട്ടലില്‍ ഒരുക്കിയിരിക്കുന്ന റഷ്യന്‍ ഫോക്ക് ഫുഡ് ഫെസ്റ്റിവല്‍ ശ്രദ്ധേയമാകുന്നു. റഷ്യന്‍
കലാസംഘത്തിന്റെ തനത് നാടോടി പാട്ടുകളും കൂടെ ചേരുമ്പോള്‍ മേളയുടെ സ്വീകാര്യത വര്‍ദ്ധിക്കുകയാണ്.
റഷ്യയുടെ സാംസ്‌കാരിക വൈവിധ്യങ്ങള്‍ ഇവിടെ കോര്‍ത്തിണക്കപ്പെടുകയാണ്. റഷ്യയുടെ നാടന്‍ കലയെയും  രുചിവൈവിധ്യങ്ങളെയും കുറിച്ച് അറിയാന്‍ മലയാളികള്‍ക്ക്  അവസരം ഒരുക്കുകയാണ് ഫോക്ക് ഫുഡ് ഫെസ്റ്റിവല്‍. പ്രസിദ്ധമായ റഷ്യന്‍ സീ ഫുഡ് റൈസ്,
റഷ്യന്‍ സൂപ്പ്, സലാഡ്, ഗ്ലുപ്‌സി
അടക്കം വ്യത്യസ്തമായ നിരവധി രുചിക്കൂട്ടുകള്‍.
ഇതിനൊപ്പം റഷ്യയില്‍ നിന്നെത്തിയ 4 അംഗ കലാ സംഘം ഒരുക്കുന്ന കലാ വിരുന്ന്.
ബയാന്‍, ബലലൈക്ക എന്നീ ഉപകരണങ്ങളുടെ അകമ്പടിയിലാണ് സംഘം റഷ്യന്‍ നാടോടി പാട്ടുകള്‍ ആലപിക്കുന്നത്. അങ്ങനെ ഉദയ സമുദ്ര ഹോട്ടലില്‍ എത്തുന്നവര്‍ക്ക് വിസ്മയമാവുകയാണ്  ഫോക്ക് ഫുഡ് ഫെസ്റ്റ്.
റഷ്യന്‍ കള്‍ച്ചറല്‍ സെന്ററും കോവളം ഉദയസമുദ്ര ഹോട്ടലും ചേര്‍ന്നാണ്
ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്.
റഷ്യന്‍ ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷന്റെ 95 ആം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് കൂടിയാണ് ഫോള്‍ക്ക് ഫുഡ് ഫെസ്റ്റിവല്‍ ഒരുക്കിയത്.
രണ്ട് ദിവസത്തേക്ക് ഒരുക്കിയിരിക്കുന്ന റഷ്യന്‍ ഫോക്ക് ഫുഡ് ഫെസ്റ്റിവല്‍
സാഹിത്യകാരന്‍ പെരുമ്പടം ശ്രീധരന്‍, സംവിധായകന്‍ മധുപാല്‍ അടക്കമുള്ള അതിഥികള്‍
ചേര്‍ന്ന് കേക്ക് മുറിച്ച്  ഉദ്ഘാടനം ചെയ്തു.

 










<

JEEVAN TV NEWS

JEEVAN TV NEWS