jeevan news online

വാർത്തകൾ വിശദമായി

കനത്ത മഞ്ഞും മഴയുംമൂലം പാക്കിസ്ഥാനില്‍ 84പേര്‍ക്ക് ജീവന്‍ നഷ്ടമായി


സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ളവരാണ് മരിച്ചത്. നിരവധി വീടുകളും തകര്‍ന്നിട്ടുണ്ട്.
കഴിഞ്ഞ മൂന്ന് ദിവസമായി പാക്കിസ്ഥാനില്‍ മഴയും ഹിമപാതവും തുടരുന്നു. റോഡും ഗതാഗതസംവിധാനവും താറുമാറായതോടെ ജനജീവിതം പൂര്‍ണ്ണമായും തടസപ്പെട്ടു. പാക് അധീന കാശ്മീരിലെ നീലും താഴ്‌വരയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 57 പേര്‍ മരിക്കുകയും നിരവധിപേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. ഇവിടെ മാത്രം 50 തോളം ഗ്രാമങ്ങള്‍ തകര്‍ന്നു. 45 ഓളം വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. റോഡുകള്‍ തകര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് പല സ്ഥലങ്ങളിലും എത്തിച്ചേരാനാകാത്ത അവസ്ഥയാണ്. ബലൂചിസ്ഥാനില്‍ സ്ത്രീകളൂം കുട്ടികളും ഉള്‍പ്പടെ നിരവധി യാത്രക്കാര്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.

 










<

JEEVAN TV NEWS

JEEVAN TV NEWS