jeevan news online

വാർത്തകൾ വിശദമായി

ഫോണുകള്‍ പിടിച്ചെടുക്കാന്‍ ഡെല്‍ഹി പൊലീസിനോട് ഉത്തരവിട്ട് ഹൈക്കോടതി.


ജെഎന്‍യുവില്‍ അക്രമം നടത്താന്‍ നേതൃത്വം നല്‍കുകയും ആഹ്വാനം ചെയ്യുകയും സഹായം നല്‍കുകയും ചെയ്ത വാട്‌സാപ്പ് ഗ്രൂപ്പുകളിലെ അംഗങ്ങളുടെയെല്ലാം ഫോണുകള്‍ പിടിച്ചെടുക്കാന്‍ ഡെല്‍ഹി പൊലീസിനോട് ഉത്തരവിട്ട് ഹൈക്കോടതി. ഈ വിവാദ വാട്‌സാപ്പ് ഗ്രൂപ്പുകളിലെ എല്ലാ അംഗങ്ങളെയും വിളിച്ച് വരുത്തുകയും, അവരുടെ ഫോണ്‍ പിടിച്ചെടുത്ത് വിശദമായി പരിശോധിക്കാനുമാണ് ഉത്തരവ്.
ഫ്രണ്ട്‌സ് ഓഫ് ആര്‍എസ്എസ്, യുണൈറ്റഡ് എഗെയന്‍സ്റ്റ് ലെഫ്റ്റ് എന്നിങ്ങനെ മൂന്നോളം വാട്!സാപ്പ് ഗ്രൂപ്പുകളില്‍ നിന്നുള്ള സ്‌ക്രീന്‍ഷോട്ടുകളാണ് അക്രമം നടന്ന ദിവസം പുറത്തുവന്നത്. കേസ് പരിഗണിക്കവേ, ജെഎന്‍യുവില്‍ നടന്ന അക്രമവുമായി ബന്ധപ്പെട്ടുള്ള ദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെട്ട സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളോട്, ആ വിവരങ്ങള്‍ ഡിലീറ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നോട്ടീസ് നല്‍കിയിരുന്നു. ഗൂഗിള്‍, വാട്!സാപ്പ്, ആപ്പിള്‍, ഫേസ്ബുക്ക് എന്നീ പ്ലാറ്റ്‌ഫോമുകളോട് അക്രമവുമായി ബന്ധപ്പെട്ട് പുറത്തുവന്ന എല്ലാ മെസ്സേജുകളും ഫോട്ടോകളും വീഡിയോകളും പോസ്റ്റുകളും ഡിലീറ്റ് ചെയ്യാതെ സൂക്ഷിക്കണമെന്നാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഒപ്പം, ജെഎന്‍യു റജിസ്ട്രാര്‍ ഡോ. പ്രമോദ് കുമാറിനോട്, അക്രമവുമായി ബന്ധപ്പെട്ട് ഏത് അന്വേഷണങ്ങളുമായും സഹകരിക്കണമെന്നും കോടതി കര്‍ശന നിര്‍ദേശം നല്‍കി. കോടതിയില്‍ ഹാജരായ വാട്!സാപ്പ് ഇന്ത്യയുടെ പ്രതിനിധികള്‍, ഒരു വാട്!സാപ്പ് ഗ്രൂപ്പിലെയും അകത്ത് നടക്കുന്നതെന്തെന്ന് കമ്പനിക്ക് പരിശോധിക്കാനാകില്ല എന്നാണ് കോടതിയെ അറിയിച്ചത്. മെസ്സേജുകള്‍ പരിശോധിക്കണമെങ്കില്‍ അതില്‍ അംഗങ്ങളായവരുടെ ഫോണ്‍ പരിശോധിച്ചാല്‍ മാത്രമേ കഴിയൂ എന്നും വാട്!സാപ്പ് ഇന്ത്യ കോടതിയെ അറിയിച്ചു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഫോണ്‍ പിടിച്ചെടുക്കാന്‍ കോടതി ഉത്തരവിട്ടത്. ജെഎന്‍യുവിലെ തന്നെ മൂന്ന് പ്രൊഫസര്‍മാരാണ് അക്രമത്തിന് നേതൃത്വം നല്‍കിയെന്ന് കരുതപ്പെടുന്ന വാട്!സാപ്പ് ഗ്രൂപ്പുകള്‍ പരിശോധിക്കണമെന്നും സര്‍വകലാശാലയില്‍ നടന്ന അക്രമത്തില്‍ വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഡെല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ക്യാമ്പസിലെ സിസിടിവികളില്‍ പതിഞ്ഞ ഒരു ദൃശ്യവും സൂക്ഷിക്കപ്പെട്ടില്ല, അതിന് കാരണം സര്‍വകലാശാലയിലെ സര്‍വര്‍ നശിപ്പിക്കപ്പെട്ടതാണെന്ന വാദം പരിശോധിക്കണമെന്നും ഹര്‍ജിയിലുണ്ട്. ജനുവരി അഞ്ചാം തീയതി ജെഎന്‍യുവില്‍ മുഖംമൂടിസംഘം നടത്തിയ ആക്രമണത്തില്‍ മുതിര്‍ന്ന അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ഈ ആക്രമണത്തില്‍ ആര്‍എസ്എസ്, എബിവിപി, ബിജെപി, ബജ്!രംഗദള്‍ എന്നീ സംഘപരിവാര്‍ സംഘടനകളുമായി ബന്ധമുള്ളവരാണ് ഉള്‍പ്പെട്ടിട്ടുള്ളതെന്നും, ആക്രമണത്തിന് നേതൃത്വം നല്‍കിയത് വിവാദ വാട്!സാപ്പ് ഗ്രൂപ്പുകള്‍ വഴിയാണെന്നും ഉള്ള വിവരം ആക്രമണം നടന്ന അന്ന് രാത്രി തന്നെ പുറത്തുവന്നിരുന്നു.

 










<

JEEVAN TV NEWS

JEEVAN TV NEWS