jeevan news online

വാർത്തകൾ വിശദമായി

നിര്‍ഭയ കൂട്ടബലാല്‍സംഗ കേസിലെ പ്രതി നല്‍കിയ തിരുത്തല്‍ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും


നിര്‍ഭയ കൂട്ടബലാല്‍സംഗ കേസിലെ പ്രതികളായ വിനയ് ശര്‍മ്മ, മുകേഷ് സിംഗ് എന്നിവര്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ഉച്ചക്ക് 1.45ന് ജസ്റ്റിസ് എന്‍.വി.രമണയുടെ ചേംബറിലാണ് ഹര്‍ജികള്‍ പരിഗണിക്കുക.
കേസിലെ നാല് പ്രതികള്‍ക്കും ഡെല്‍ഹി പട്യാല കോടതി മരണവാറണ്ട് പുറപ്പെടുവിച്ചിരുന്നു. 22ന് രാവിലെ 7 മണിക്ക് വധശിക്ഷ നടപ്പാക്കാനാണ് ഉത്തരവ്. തിരുത്തല്‍ ഹര്‍ജിയും തള്ളിയാല്‍ രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കുക മാത്രമാണ് അവസാനത്തെ വഴി. 2012 ഡിസംബര്‍ 16ന് ഓടിക്കൊണ്ടിരുന്ന ബസില്‍ 23 കാരിയായ പെണ്‍കുട്ടിയെ ക്രൂരമായി ബലാല്‍സംഗത്തിന് ഇരയാക്കുകയും പിന്നീട് പെണ്‍കുട്ടി മരിക്കുകയും ചെയ്ത കേസിലാണ് നാല് പ്രതികള്‍ക്കും വധശിക്ഷ നല്‍കിയത്. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, ആര്‍.എഫ്.നരിമാന്‍, ആര്‍.ഭാനുമതി, അശോക് ഭൂഷണ്‍ എന്നിവരാണ് ജസ്റ്റിസ് എന്‍.വി.രമണ അധ്യക്ഷനായ ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.

 










<

JEEVAN TV NEWS

JEEVAN TV NEWS