jeevan news online

വാർത്തകൾ വിശദമായി

ഇന്റര്‍നെറ്റ് വിച്ഛേദിച്ചതിലൂടെ കോടികളുടെ നഷ്ടം ഉണ്ടായെന്ന് കണക്ക്‌


കാശ്മീര്‍ വിഷയത്തിലും പൗരത്വ പ്രശ്‌നത്തിലും ഉണ്ടായ പ്രക്ഷോഭങ്ങളെത്തുടര്‍ന്ന് രാജ്യത്ത് വിവിധയിടങ്ങളില്‍ നിരവധിതവണയായി ഇന്റര്‍നെറ്റ് വിച്ഛേദിച്ചതിലൂടെ കോടികളുടെ നഷ്ടം ഉണ്ടായെന്ന് കണക്ക്. ഇന്റര്‍നെറ്റ് വിച്ഛേദിച്ചതിലൂടെ രാജ്യത്തിന് 9200 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് ഇതുസംബന്ധിച്ച പഠനം വ്യക്തമാക്കുന്നു.
ഇന്റര്‍നെറ്റ് വിച്ഛേദിക്കുന്നത് കൊണ്ട് ലോകത്ത് സാമ്പത്തിക രംഗത്തുണ്ടാകുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പഠിച്ച ടോപ്പ് 10 വി.പി.എന്‍ പഠനമാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തിയത്. ലോക ഇന്റര്‍നെറ്റ് സൊസൈറ്റിയുടെ ഇന്റര്‍നെറ്റ് ഷട്ട്ഡൗണ്‍ ടൂള്‍ ഉപയോഗിച്ചാണ് പഠനം നടത്തിയത്. ലോകബാങ്ക്, ഐ.ടി.സി.യു, യൂറോസ്റ്റാറ്റ്, യു.എസ് സെന്‍സസ് ബ്യൂറോ എന്നിവയുമായി സഹകരിക്കുന്ന സ്ഥാപനമാണ് ലോക ഇന്റര്‍നെറ്റ് സൊസൈറ്റി. ഇന്റര്‍നെറ്റ് ഇല്ലായ്മ ഏറ്റവും വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കിയത് ആഫ്രിക്കയിലാണ്. ഇത് 300 ശതകോടി അമേരിക്കന്‍ ഡോളര്‍ വരും ഇവിടുത്തെ നഷ്ടം.. ഇറാക്കില്‍ ഇന്റര്‍നെറ്റ് ഇല്ലാത്തതിനാല്‍ നഷ്ടം 230 ശതകോടി അമേരിക്കന്‍ ഡോളര്‍ നഷ്ടമുണ്ടായി. മൂന്നാം സ്ഥാനത്താണ് ഇന്ത്യ. 2019ല്‍ ഇന്ത്യയില്‍ നൂറിലധികം തവണ ഇന്റര്‍നെറ്റ് വിച്ഛേദിക്കപ്പെട്ടതായി പഠനത്തില്‍ പറയുന്നു. ഇതുവഴി ഉപയോക്താവിന് നഷ്ടമായത് 4,196 മണിക്കൂര്‍ നേരത്തെ ഇന്റര്‍നെറ്റ് ഉപയോഗമാണ്. ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിന് പിന്നാലെ ജമ്മുകാശ്മീരില്‍ ഇന്റര്‍നെറ്റ് വിച്ഛേദിക്കപ്പെട്ടതിനെക്കുറിച്ചും പഠനത്തില്‍ വ്യക്തമാക്കുന്നു. കാശ്മീരില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചത് കോണ്ടുമാത്രം മാത്രം 110 കോടി രൂപയോളം രാജ്യത്തിന് നഷ്ടപ്പെടാന്‍ ഇടയാക്കിയെന്ന് പഠനം പറയുന്നു.

 










<

JEEVAN TV NEWS

JEEVAN TV NEWS