jeevan news online

വാർത്തകൾ വിശദമായി

ആദ്യ മത്സരത്തിന് മുംബൈയിലെ വാങ്കഡെ സ്‌റ്റേഡിയം വേദിയാകും


ഇന്ത്യ  ഓസ്‌ട്രേലിയ മൂന്ന് മത്സര ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് മുംബൈയിലെ വാങ്കഡെ സ്‌റ്റേഡിയം വേദിയാകും. പകലും രാത്രിയുമായി നടക്കുന്ന മത്സരം ഉച്ചകഴിഞ്ഞ് 1.30നാണ് ആരംഭിക്കുന്നത്.  വിശ്രമത്തിനുശേഷം രോഹിത് ശര്‍മയും പരിക്ക് മാറിയ ശിഖര്‍ ധവാനും തിരിച്ചെത്തി. അതേസമയം, പരിശീലനത്തിനിടെ രോഹിത്തിനു കൈയില്‍ പന്ത് കൊണ്ട് ചെറിയ പരിക്കേറ്റത് ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. രാഹുല്‍ മൂന്നാമതും ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി നാലാമതുമാകാനുള്ള സാധ്യതയുണ്ട്. രോഹിത്, ധവാന്‍, രാഹുല്‍ എന്നിവര്‍ക്കായി നാലാമത് ബാറ്റ് ചെയ്യാന്‍ തയാറാണെന്ന് കോഹ്‌ലി വ്യക്തമാക്കിയിട്ടുണ്ട്. അഞ്ചാമത് ശ്രേയസ് അയ്യറാകും ഇറങ്ങുക.

 










<

JEEVAN TV NEWS

JEEVAN TV NEWS