jeevan news online

വാർത്തകൾ വിശദമായി

പൗരത്വ റജിസ്റ്റര്‍ ബിഹാറില്‍ നടപ്പാക്കില്ല എന്ന് മുഖ്യമന്ത്രി നീതീഷ് കുമാര്‍


പൗരത്വ റജിസ്റ്റര്‍ അസമിന് വേണ്ടി മാത്രമാണെന്നും പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും നിതീഷ് കുമാര്‍ നിയമസഭയില്‍ അറിയിച്ചു
ദേശീയ പൗരത്വ റജിസ്റ്റര്‍ സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വ്യക്തമാക്കി. പൗരത്വ റജിസ്റ്റര്‍ അസമിന് വേണ്ടി മാത്രമാണെന്നും പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും നിതീഷ് കുമാര്‍ നിയമസഭയില്‍ അറിയിച്ചു. പൗരത്വ റജിസ്റ്റര്‍ നടപ്പാക്കില്ലെന്ന് ജെഡിയു ഉപാധ്യക്ഷന്‍ പ്രശാന്ത് കിഷോര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പൗരത്വ ഭേദഗതി നിയമത്തെ പാര്‍ലമെന്റില്‍ ജെഡിയു അനുകൂലിച്ചിരുന്നു. അതിനിടെ, പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനൊരുങ്ങി യുപി. പാക്കിസ്ഥാന്‍, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികളുടെ പട്ടിക യുപി സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കൈമാറി. അഭയാര്‍ഥികളുടെ വ്യക്തിഗത വിവരങ്ങള്‍ നല്‍കാന്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് എല്ലാ ജില്ലാ മജിസ്‌ട്രേറ്റുമാരോടും ആവശ്യപ്പെട്ടിരുന്നു. നാല്‍പതിനായിരത്തോളം മുസ്!ലിം ഇതര അഭയാര്‍ഥികള്‍ യുപിയിലുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാരിന് നല്‍കിയ കണക്ക്. ആഗ്ര, റായ്ബറേലി, സഹാരണ്‍പുര്‍, വാരാണസി തുടങ്ങി 19 ജില്ലകളിലാണ് ഇവര്‍ കഴിയുന്നത്. പിലിഭിത്തിലാണ് ഏറ്റവും അധികം അഭയാര്‍ഥികളുള്ളത്. പാക്കിസ്ഥാനില്‍ നിന്നും ബംഗ്ലദേശില്‍ നിന്നുമാണ് കൂടുതല്‍പേരും എത്തിയിട്ടുള്ളത്.

 










<

JEEVAN TV NEWS

JEEVAN TV NEWS