jeevan news online

വാർത്തകൾ വിശദമായി

ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് ഉള്‍പ്പെടെ 9 പേരെ ചോദ്യം ചെയ്തു.


അന്വേഷണവുമായി സഹകരിക്കുമെന്ന് ഐഷി ഘോഷ് പറഞ്ഞു.
ജെ.എന്‍.യു കാമ്പസില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ നടന്ന മുഖംമൂടി ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ചോദ്യംചെയ്യല്‍. കാമ്പസിലെ യൂണിയന്‍ ഓഫീസില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. ആക്രമണത്തില്‍ പരിക്കേറ്റ ഐഷി ഘോഷ് ഉള്‍പ്പെടെ ഒമ്പത് പേര്‍ക്കെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. നേരത്തെ െ്രെകംബ്രാഞ്ചിന് മുന്നില്‍ ഹാജരാകണമെന്ന് കാണിച്ച് ഒമ്പത് പേര്‍ക്കും പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് െ്രെകംബ്രാഞ്ച് കാമ്പസില്‍ നേരിട്ടെത്തി ചോദ്യം ചെയ്യുകയായിരുന്നു. പരാതികളില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാത്തതിലെ പ്രതിഷേധം അന്വേഷണ ഉദ്യോഗസ്ഥരെ ഐഷി അറിയിച്ചു.

 










<

JEEVAN TV NEWS

JEEVAN TV NEWS