jeevan news online

വാർത്തകൾ വിശദമായി

മുതിര്‍ന്ന നേതാക്കള്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ഇറാനില്‍ തുടങ്ങിയ പ്രതിഷേധം കത്തുന്നു


ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനിയടക്കം മുതിര്‍ന്ന നേതാക്കള്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ഇറാനില്‍ തുടങ്ങിയ പ്രതിഷേധം കത്തുന്നു. ഉക്രൈന്റെ യാത്രാവിമാനം ഇറാന്‍ സൈന്യം തന്നെ വെടിവച്ചിട്ടതാണെന്ന് ഭരണകൂടം തുറന്ന് സമ്മതിച്ചതോടെയാണ് രാജ്യതലസ്ഥാനത്ത് അടക്കം പ്രതിഷേധം അലയടിച്ചുതുടങ്ങിയത്.
സ്വന്തം പൗരന്‍മാര്‍ക്ക് രാജ്യത്ത് സുരക്ഷയില്ലെങ്കില്‍ പിന്നെ ആര്‍ക്ക് സുരക്ഷ നല്‍കാനാണ് സൈന്യമെന്നാണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തുന്ന ചോദ്യം. പ്രതിഷേധങ്ങളുടെ മുന്‍നിരയിലുള്ളത് വിദ്യാര്‍ത്ഥികളാണ്.
ബുധനാഴ്ച ടെഹ്‌റാനിലെ ഇമാം ഖൊമൈനി വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന യുെ്രെകന്‍ വിമാനമായ PS 752 പെട്ടെന്ന് തകര്‍ന്ന് വീഴുകയായിരുന്നു. യുെ്രെകന്‍ തലസ്ഥാനമായ കീവിലേക്ക് പോവുകയായിരുന്നു 176 യാത്രക്കാരുള്ള വിമാനം. അമേരിക്കന്‍ സൈന്യത്തെ ലക്ഷ്യമിട്ട് ഇറാഖില്‍ ഇറാന്‍ വ്യോമാക്രമണം നടത്തി മണിക്കൂറുകള്‍ക്കകമായിരുന്നു സംഭവം. അമേരിക്ക വധിച്ച ഇറാനിലെ ഉന്നത സൈനിക കമാന്‍ഡര്‍ കാസിം സൊലേമാനിയുടെ മരണത്തിന് പ്രതികാരമായിട്ടായിരുന്നു ഇറാന്റെ നടപടി. ആക്രമണത്തില്‍ '80 യുഎസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു' എന്നായിരുന്നു ഇറാന്റെ അവകാശവാദം. ഇതിന് തൊട്ടുപിന്നാലെ യുെ്രെകന്‍ വിമാനം ഇറാനില്‍ തകര്‍ന്നുവീണപ്പോള്‍, അമേരിക്ക തിരിച്ചടിച്ചതാകാമെന്നായിരുന്നു പ്രാഥമിക നിഗമനം.എന്നാല്‍ ഇറാന്‍ സര്‍ക്കാര്‍ അത്തരത്തിലുള്ള ഒരു ആരോപണവും ഉന്നയിച്ചില്ല. ആദ്യമേ തന്നെ ഇതൊരു അപകടമാണെന്ന വാദമാണ് ഉന്നയിച്ചത്. പക്ഷേ, അതിനെതിരെ അമേരിക്കയടക്കം രംഗത്തെത്തി. ഇറാന്‍ തന്നെയാണ് വിമാനം വെടിവച്ചിട്ടതെന്ന് അമേരിക്ക ആരോപിച്ചു.പിന്നീട്. മണിക്കൂറുകള്‍ക്കകം, ഇറാന്‍ തന്നെ ആ ദുരന്തം ഒരു 'കയ്യബദ്ധ'മാണെന്ന് തുറന്ന് സമ്മതിച്ച് രംഗത്തെത്തുകയായിരുന്നു.
    

 










<

JEEVAN TV NEWS

JEEVAN TV NEWS