jeevan news online

വാർത്തകൾ വിശദമായി

എരുമേലി പേട്ടതുള്ളല്‍ ചടങ്ങുകള്‍ക്ക് സമാപനം


മതസൗഹാര്‍ദത്തിന്റെ സന്ദേശവുമായി എരുമേലി പേട്ടതുള്ളല്‍ ചടങ്ങുകള്‍ക്ക് സമാപനം. പെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍ നായരുടെ നേതൃത്വത്തിലുള്ള അമ്പലപ്പുഴ സംഘത്തിന്റെതായിരുന്നു ആദ്യ ഊഴം. ആലങ്ങാട് സംഘത്തിന്റെ പേട്ട തുള്ളല്‍ പെരിയോന്‍ കെ കെ വിജയകുമാറിന്റെ നേതൃത്വത്തിലായിരുന്നു. വാദ്യമേളങ്ങളും ഗജവീരന്‍മാരും അണിനിരന്നു
ആലങ്ങാട് സംഘത്തിന്റെ പേട്ട പെരിയോന്‍ കെ കെ വിജയകുമാറിന്റെ നേതൃത്വത്തിലായിരുന്നു കൊച്ചമ്പലത്തില്‍ നിന്നും വലിയ അമ്പലത്തിലേക്കുള്ള പേട്ട തുള്ളല്‍. വാദ്യമേളങ്ങളും ഗജവീരന്‍മാരും അണിനിരന്നു. ഉച്ചയ്ക്ക് 12 മണിയോടെ ആകാശത്ത് ശ്രീകൃഷ്ണപ്പരുന്ത് വട്ടമിട്ട് പറന്നതോടെ എരുമേലിയില്‍ പേട്ടതുള്ളല്‍ ചടങ്ങുകള്‍ക്ക് തുടക്കം. പെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍ നായരുടെ നേതൃത്വത്തില്‍ അമ്പലപ്പുഴ സംഘത്തിന് ആദ്യ ഊഴം. എരുമേലി വാവര്‍ പള്ളിയില്‍ എത്തിയ സംഘത്തെ മഹല്ല് ഭാരവാഹികള്‍ സ്വീകരിച്ചു. വാവര് സ്വാമിയുടെ പ്രതിനിധിയായി മഹല്ല് ജോയിന്‍ സെക്രട്ടറി ഹക്കിം മാടത്താനിയെയും കൂട്ടി വലിയമ്പലത്തിലേക്കുള്ള പേട്ട തുടര്‍ന്നു. പെരിയോന്‍ കെ കെ വിജയകുമാറിന്റെ നേതൃത്വത്തിലായിരുന്നു കൊച്ചമ്പലത്തില്‍ നിന്നും വലിയ അമ്പലത്തിലേക്കുള്ള പേട്ട തുള്ളല്‍. വാദ്യമേളങ്ങളും ഗജവീരന്‍മാരും അണിനിരന്നു. ഉച്ചയ്ക്ക് 12 മണിയോടെ ആകാശത്ത് ശ്രീകൃഷ്ണപ്പരുന്ത് വട്ടമിട്ട് പറന്നതോടെ എരുമേലിയില്‍ പേട്ടതുള്ളല്‍ ചടങ്ങുകള്‍ക്ക് തുടക്കം. പെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍ നായരുടെ നേതൃത്വത്തില്‍ അമ്പലപ്പുഴ സംഘത്തിന് ആദ്യ ഊഴം. എരുമേലി വാവര്‍ പള്ളിയില്‍ എത്തിയ സംഘത്തെ മഹല്ല് ഭാരവാഹികള്‍ സ്വീകരിച്ചു. വാവര് സ്വാമിയുടെ പ്രതിനിധിയായി മഹല്ല് ജോയിന്‍ സെക്രട്ടറി ഹക്കിം മാടത്താനിയെയും കൂട്ടി വലിയമ്പലത്തിലേക്കുള്ള പേട്ട തുടര്‍ന്നു. വൈകുന്നേരം 4 മണിയോടെയാണ് ആലങ്ങാട് സംഘത്തിന്റെ പേട്ട തുള്ളല്‍ തുടങ്ങിയത്. പെരിയോന്‍ കെ കെ വിജയകുമാറിന്റെ നേതൃത്വത്തിലായിരുന്നു കൊച്ചമ്പലത്തില്‍ നിന്നും വലിയ അമ്പലത്തിലേക്കുള്ള പേട്ട തുള്ളല്‍. വാദ്യമേളങ്ങളും ഗജവീരന്‍മാരും അണിനിരന്നു. വിശ്വാസ പെരുമയില്‍ പേട്ടതുള്ളലിന് സമാപനം.

 










<

JEEVAN TV NEWS

JEEVAN TV NEWS