jeevan news online

വാർത്തകൾ വിശദമായി

അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് ആവര്‍ത്തിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ


നാല് മാസത്തിനകം അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് ആവര്‍ത്തിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. മധ്യപ്രദേശിലെ ജബല്‍പൂരില്‍ പൗരത്വ നിയമഭേദഗതിയെ പിന്തുണച്ച് സംഘടിപ്പിച്ച പരിപാടിയിലാണ് നാല് മാസത്തിനകം രാമക്ഷേത്രമെന്ന വാഗ്ദാനം അമിത്ഷാ ആവര്‍ത്തിച്ചത്.
രാജ്യദ്രോഹമുദ്രാവാക്യം മുഴക്കുന്നവരെ ജയിലിലടക്കുമെന്ന് അമിത് ഷാ പറഞ്ഞു.
അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കണമെന്നത് എല്ലാവരുടെയും ആവശ്യമാണ്. കോണ്‍ഗ്രസ് നേതാക്കള്‍ ക്ഷേത്രനിര്‍മ്മാണത്തെ എതിര്‍ത്താലും നാല് മാസത്തിനുള്ളില്‍ അംബര ചുംബിയായ രാമക്ഷേത്രം അയോധ്യയില്‍ ഉയരുമെന്ന് അമിത് ഷാ പറഞ്ഞു.
ചിലയുവാക്കള്‍ രാജ്യവിരുദ്ധമുദ്രാവാക്യം മുഴക്കുകയാണ്. രാഹുല്‍ഗാന്ധിയും അരവിന്ദ് കെജ്‌രിവാളും അവരെ രക്ഷിക്കുകയാണ്. രാജ്യദ്രോഹ മുദ്രാവാക്യം മുഴക്കുന്നവരെ രക്ഷിക്കാന്‍ രാഹുലിന്റെയും കെജ്‌രിവാളിന്റെയും ബന്ധുക്കളാണോ അവരെന്നും അമിത് ഷാ ചോദിച്ചു.
സിഎഎ സംബന്ധിച്ച് പ്രതിപക്ഷം ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ്. രാജസ്ഥാനില്‍ ഹിന്ദുഅഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുമെന്നായിരുന്നു കോണ്‍ഗ്രസ് വാഗ്ദാനമെന്നും അദ്ദേഹം പറഞ്ഞു.

 

 










<

JEEVAN TV NEWS

JEEVAN TV NEWS