jeevan news online

വാർത്തകൾ വിശദമായി

അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങളുമായി ഘോഷയാത്ര ഇന്ന് പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് പുറപ്പെടും


മകരസംക്രമസന്ധ്യയില്‍ അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങളുമായി ഘോഷയാത്ര ഇന്ന് പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് പുറപ്പെടും. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് തിരുവാഭരണഘോഷയാത്ര പുറപ്പെടുക. കനത്ത സുരക്ഷാസംവിധാനമാണ് ഘോഷയാത്രയോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ളത്.
ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍പിള്ളയുടെ നേതൃത്വത്തിലുള്ള 25 അംഗ സംഘമാണ് ഘോഷയാത്രയിലുണ്ടാകുക. പരമ്പരാഗത പാതയിലൂടെ സഞ്ചരിക്കുന്ന ഘോഷയാത്രക്ക് വിവിധക്ഷേത്രങ്ങളിലും വീടുകളിലും സ്വീകരണമൊരുക്കും. മകരവിളക്ക് ദിവസം വൈകിട്ട് സന്നിധാനത്തെന്നുന്ന തിരുവാരണ ഘോഷയാത്രയെ തന്ത്രിയും മേല്‍ശാന്തിയും ദേവസ്വംഅധികൃതരും വരവേല്‍ക്കും. തുടര്‍ന്ന് തിരുവാഭരണം ചാര്‍ത്തി ദീപാരാധനയും പൂജയും നടക്കും. മകരവിളക്കിനോടനുബന്ധിച്ച് കൂടുതല്‍ പോലീസ് സേനാംഗങ്ങളെ ശബരിമലയില്‍ വിന്യസിച്ചിട്ടുണ്ട്. പമ്പ ഹില്‍ട്ടോപ്പില്‍ മണ്ണിടിയാന്‍ സാധ്യതയുള്ളതിനാല്‍ വിളക്ക് ദര്‍ശിക്കാന്‍ തീര്‍ത്ഥാടകര്‍ പ്രവേശിക്കുന്നത് വിലക്കി കളക്ടര്‍ പി ബി നൂഹ് ഉത്തരവിറക്കി. മകരവിളക്ക് സമയത്തെ തിരക്ക് കണക്കിലെടുത്ത് കൂടുതല്‍ പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പടുത്തിയിട്ടുണ്ട്. നിലയ്ക്കല്‍ പാര്‍ക്കിംഗ് ഗ്രൗണ്ട് നിറഞ്ഞാല്‍ മറ്റ് ഇടത്താവളങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ നിര്‍ദേശം നല്‍കും. തിരുവാഭരണഘോഷയാത്രയുടെയും പിന്നാലെ മകരവിളക്കിന്റെയും പശ്ചാത്തലത്തില്‍ പത്തനംതിട്ട ജില്ലയില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയതായും കളക്ടര്‍ അറിയിച്ചു. മകരവിളക്ക് ഉത്സവം കണക്കിലെടുത്ത് 14, 15 തിയ്യതികളില്‍ ടിപ്പര്‍ലോറികളുടെയും െ്രെഡവിംഗ് പരിശീലനവാഹനങ്ങളുടെയും ഗതാഗതം നിരോധിച്ചു.

 










<

JEEVAN TV NEWS

JEEVAN TV NEWS