jeevan news online

വാർത്തകൾ വിശദമായി

ശബരിമല യുവതിപ്രവേശനം സംബന്ധിച്ച നിയമപ്രശ്‌നങ്ങള്‍ ഇന്ന് സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വരും


ഒമ്പതംഗ ഭരണഘടനാബെഞ്ചാണ് കേസ് പരിഗണിക്കുക. മതങ്ങളുടെ ആചാര അനുഷ്ഠാനങ്ങള്‍ കോടതിയുടെ അധികാര പരിധിയിലാണോ എന്നതുള്‍പ്പടെ ഏഴ് ചോദ്യങ്ങളില്‍ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് വാദം കേള്‍ക്കും. ഇതിന് ശേഷമായിരിക്കും ശബരിമല യുവതി പ്രവേശത്തിനെതിരായ പുനപരിശോധന ഹര്‍ജികളില്‍ സുപ്രീം കോടതി തീരുമാനമെടുക്കുക.
ശബരിമല യുവതി പ്രവേശനം സംബന്ധിച്ച നിയമപ്രശ്‌നം സുപ്രീം കോടതിയില്‍ ഉയര്‍ന്നപ്പോള്‍ ഏഴ് ചോദ്യങ്ങളാണ്.
കോടതി മുന്നോട്ട് വെച്ചത്. ഭരണഘടന ഉറപ്പു നല്‍കുന്ന മതസ്വാതന്ത്ര്യവും മറ്റ് മൗലികാവകാശങ്ങളും പരസ്പരം എങ്ങനെയാണ് നിലനില്‍ക്കുക. മതവിശ്വാസത്തിലും ആചാരങ്ങളിലും ഇടപെടാന്‍ കോടതികള്‍ക്ക് അധികാരമുണ്ടോ, മതങ്ങളിലെ ആചാരങ്ങള്‍ എന്തൊക്കെയാണെന്ന് തീരുമാനിക്കാനുള്ള അധികാരം മതമേലധ്യക്ഷന്മാര്‍ക്കുണ്ടോ, തുടങ്ങിയവയാണ് ചോദ്യങ്ങള്‍. ഇതോടൊപ്പം മുസ്‌ലിം സ്ത്രീകളുടെ പള്ളിപ്രവേശനം, മറ്റ് മതത്തില്‍ നിന്നുള്ളവരെ വിവാഹം ചെയ്ത പാഴ്‌സി സ്ത്രീകള്‍ക്ക് അവരുടെ ആരാധനാലയങ്ങളില്‍ പ്രവേശിക്കുന്നതിനുള്ള വിലക്ക്, ദാവൂതി ബോറ സമൂഹത്തിലെ സ്ത്രീകളുടെ ചേലാകര്‍മം തുടങ്ങിയ വിഷയങ്ങളും ശബരിമല അയ്യപ്പക്ഷേത്രത്തിന് ഹിന്ദു ആരാധനാലയ പ്രവേശനച്ചട്ടം ബാധകമാണോയെന്ന ചോദ്യവും ഒമ്പതംഗ ബെഞ്ച് പരിഗണിക്കും. ശബരിമലയില്‍ യുവതികള്‍ക്കും പ്രവേശനം ആകാമെന്ന സുപ്രീം കോടതി ഭരണഘടന ബെ!ഞ്ചിന്റെ വിധിക്കെതിരായ പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിക്കുമ്പോഴാണ് മറ്റു മതങ്ങളിലെ വിവേചനവും പൊതുവായ നിയമപ്രശ്‌നങ്ങളും ഉയര്‍ന്ന് വന്നത്. നിയമ പ്രശ്‌നങ്ങള്‍ വിശാലബെഞ്ച് പരിഗണിക്കണമെന്ന് മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ഭൂരിപക്ഷ വിധി എഴുതി. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയുടെ അധ്യക്ഷതയില്‍ ഒമ്പതംഗ ബെഞ്ച് രൂപീകരിച്ചത്.

 










<

JEEVAN TV NEWS

JEEVAN TV NEWS