jeevan news online

വാർത്തകൾ വിശദമായി

ഡോ.ശ്യാമ പ്രസാദ് മുഖര്‍ജിയുടെ പേരിട്ട് പ്രധാനമന്ത്രി നരേന്ദ്രമോഡി


കൊല്‍ക്കത്ത തുറമുഖത്തിന് ഭാരതീയ ജനസംഘത്തിന്റെ സ്ഥാപക പ്രസിഡന്റ് ഡോ.ശ്യാമ പ്രസാദ് മുഖര്‍ജിയുടെ പേരിട്ട് പ്രധാനമന്ത്രി നരേന്ദ്രമോഡി. നേതാജി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന കൊല്‍ക്കത്ത പോര്‍ട്ട് ട്രസ്റ്റിന്റെ ആഘോഷവേളയിലാണ് മോഡിയുടെ പ്രഖ്യാപനം. അതേസമയം ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ചടങ്ങില്‍ പങ്കെടുത്തില്ല.
ബംഗാളിനും കൊല്‍ക്കത്ത പോര്‍ട്ട് ട്രസ്റ്റുമായി ബന്ധമുള്ളവര്‍ക്കും ഇത് ഒരു സുപ്രധാന ദിനമാണ്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിനും ഇന്ത്യയുടെ പുരോഗതിക്ക് സാക്ഷിയായതുമായ ചരിത്ര തുറമുഖമാണിത്. തുറമുഖം ഇനി മുതല്‍ ഡോ. ശ്യാമ പ്രസാദ് മുഖര്‍ജിയുടെ പേരില്‍ അറിയപ്പെടുംമോഡി വ്യക്തമാക്കി.
ഇന്ത്യയുടെ വ്യാവസായികം, ആത്മീയത, സ്വയംപര്യാപ്തത എന്നിവയെ പ്രതിനിധീകരിക്കുന്നതാണ് കൊല്‍ക്കത്ത തുറമുഖം. 150ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ തുറമുഖത്തെ പുതിയ ഇന്ത്യയുടെ ശക്തമായ പ്രതീകമാക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ് എന്ന് അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാളിന്റെ വികസനത്തിന് സാധ്യമായ എല്ലാ നടപടികളും ബി.ജെ.പി സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്.. ക്രൂയിസുകളുടെ എണ്ണം 150 ല്‍ നിന്ന് 1000 ആക്കി ഉയര്‍ത്തും. ഈ വളര്‍ച്ച പശ്ചിമ ബംഗാളിനെയും സഹായിക്കും. ക്രൂയിസ് അധിഷ്ഠിത ടൂറിസത്തെ കേന്ദ്രസര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുമെന്നും മോഡി പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തില്‍ കേന്ദ്രവുമായി ഇടഞ്ഞ് നില്‍ക്കുന്ന മമത ബാനര്‍ജി ചടങ്ങില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അവര്‍ എത്തിയില്ല. ആയുഷ്മാന്‍ ഭാരത് മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയും പ്രധാനമന്ത്രി കിസാന്‍ സമാന്‍ പദ്ധതിയും നടപ്പാക്കാത്ത മമതാ ബാനര്‍ജി സര്‍ക്കാറിനെ അദ്ദേഹം വിമര്‍ശിച്ചു.

 










<

JEEVAN TV NEWS

JEEVAN TV NEWS