jeevan news online

വാർത്തകൾ വിശദമായി

8 മാസത്തിലേറെയായി നീണ്ടുനിന്ന ആശങ്കകള്‍ക്ക് വിരാമമായി


അവശിഷ്ടം കായലില്‍ വീഴാതെ ജെയിന്‍ കോറല്‍കോവും, കൃത്യമായി ഗോള്‍ഡന്‍ കായലോരവും കൂടി വീഴ്ത്തിയതോടെ, 8 മാസത്തിലേറെയായി നീണ്ടുനിന്ന ആശങ്കകള്‍ക്ക് വിരാമമായി. 2019  മെയ് 8 നായിരുന്നു മരടിലെ അനധികൃത ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന സുപ്രിംകോടതിയുടെ ചരിത്രപരമായ വിധിയുണ്ടായത്.
മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച നാല് ഫ്‌ളാറ്റുകളും, പൊളിച്ചടുക്കയതോടെ സുപ്രിംകോടതി വിധി പൂര്‍ണ്ണമായി. 50 മീറ്റര്‍ ഉയരത്തില്‍ 16 നിലകളുണ്ടായിരുന്ന ജെയിന്‍ കോറല്‍ കോവ് ആഡംബര ഫ്‌ളാറ്റ് സമുച്ചയം കായലില്‍ വീഴാതെ പൊടിച്ചിറക്കുകയായിരുന്നു.  ഡിമോളിഷിംഗ് കമ്പനിയായ എഡിഫസ് എന്‍ഞ്ചീനീയറിംഗ് ചെയ്തത്. പോളിച്ച് മാറ്റാന്‍ തീരുമാനിച്ചതില്‍ ഏറ്റവും വലിയ ഫ്‌ളാറ്റ് സമുച്ചയവും ഇതുതന്നെയായിരുന്നു. 3 വശവും കായലാല്‍ ചുറ്റപ്പെട്ട ഈ ഫ്‌ളാറ്റ് സമുച്ചയത്തില്‍ 128 അപ്പാര്‍ട്ടുമെന്റുകളാണ് ഉണ്ടായിരുന്നത്. കെട്ടിടത്തെ 45 ഡിഗ്രി ചരിച്ച് പൊളിച്ചിടുക എന്ന കമ്പനിയുടെ ലക്ഷ്യം 100 ശതമാനവും കൃത്യതയോടെ ചെയ്യാന്‍ അവര്‍ക്കു കഴിഞ്ഞു. ഉച്ചയ്ക്ക് ശേഷമാണ് ഗോള്‍ഡന്‍ കായലോരം തകര്‍ത്തത്. പോളിക്കുന്നതില്‍ ഏറ്റവും ചെറിയതും, പഴയതും, എന്നാല്‍ ഏറ്റവും ദുഷ്‌കരവുമായിരുന്നു ഈ ഫ്‌ളാറ്റ് സമുച്ചയം. 9 മീറ്റര്‍ മാത്രം അകലത്തിലുള്ള കായലിലേക്കും, 5മീറ്റര്‍ മാത്രം അകലത്തിലുണ്ടായിരുന്ന അങ്കണവാടിയിലേക്കും പതിക്കാതെ കൃറുകൃത്യമായി തന്നെ ഇഡിഫസും, കൂട്ടാളികളും ആ കര്‍മ്മ നിര്‍വ്വഹിച്ചു. . ബഹുനിലക്കെട്ടിടങ്ങള്‍ തകര്‍ന്ന് വീഴുന്നത് കാഴ്ച്ചക്കാര്‍ക്ക് ഒരു അല്‍ഭുതമായിരുന്നെങ്കിലും, അതില്‍ ജീവിച്ച് കൊതിതീരാതെ മടങ്ങേണ്ടിവന്നവരേയും അവരില്‍ ചിലര്‍ ഓര്‍മ്മിക്കുന്നുണ്ടായിരുന്നു..
എന്തായാലും അനധികൃത കെട്ടിടങ്ങള്‍ പൊളിക്കല്‍ ഇതോടെ ഇവിടെ അവസാനിക്കുകയല്ല, ആരംഭിക്കുകയാണ് എന്നാണ് ലഭിക്കുന്ന സൂചന.  നിയമം ലംഘിച്ച് പണിതുയര്‍ത്തിയിട്ടുള്ള ഒരോ നിര്‍മ്മാണങ്ങള്‍ക്കു മുകളിലും ഈ വിധിയും, ഈ ദിവസങ്ങളും ഇനി ഡെമോക്ലീസിന്റെ വാളുപോലെ തൂങ്ങും.

 










<

JEEVAN TV NEWS

JEEVAN TV NEWS