jeevan news online

വാർത്തകൾ വിശദമായി

സുപ്രീംകോടതി പൊളിക്കാന്‍ ഉത്തരവിട്ട കൊച്ചി മരടിലെ നാല് ഫ്‌ലാറ്റുകളും ഇനി ഓര്‍മ്മ.


ഫ്‌ളാറ്റുകള്‍ പൊളിച്ചതിലൂടെ ഫ്‌ളാറ്റ് മിഷന്‍ പൂര്‍ണ്ണം. ഇതോടെ ശാസ്ത്രീയവും സമഗ്രവുമായ നടപടികളിലൂടെ മരടില്‍ സര്‍ക്കാര്‍ സുപ്രീംകോടതിവിധി നടപ്പാക്കി.
മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച നാല് ഫ്‌ലാറ്റുകളും പൊളിച്ചു. ശനി ഞായര്‍ ദിവസങ്ങഴിലായാണ് സുപ്രീംകോടതി വിധി നടപ്പാക്കിയത്. എച്ച്ടുഒ ഹോളി ഫെയ്ത്ത്, ആല്‍ഫ സെറിന്‍ എന്നീ ഫ്‌ലാറ്റുകള്‍ ശനിയാഴ്ച്ച നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ത്തപ്പോള്‍, ജെയിന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്‌ലാറ്റുകള്‍ ഞായറാഴ്ച്ച് തകര്‍ത്തു.
ഗോള്‍ഡന്‍ കായലോരം ഫ്‌ലാറ്റ് തകര്‍ത്തതോടെയാണ് മിഷന്‍ ഫ്‌ലാറ്റ് പൂര്‍ത്തിയായത്. എഡിഫസ് എന്‍ജിനിയറിങ് കമ്പനിയാണ് ഫ്‌ലാറ്റ് പൊളിച്ചത് രണ്ട് ദിവസങ്ങളിലായി നടത്തിയ നിയന്ത്രിത സ്‌ഫോടനങ്ങള്‍ പൂര്‍ണവിജയമാണ്. സമീപത്തെ വീടുകളും സ്ഥാപനങ്ങളുമെല്ലാം സുരക്ഷിതം. . കെട്ടിടങ്ങള്‍ പൊളിക്കുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെല്ലാം പിന്‍വലിച്ചു.
രാജ്യത്തെ ഏറ്റവും വലിയ നിയന്ത്രിത സ്‌ഫോടനപരമ്പരകള്‍ക്കാണ് കൊച്ചി നഗരം ശനിയാഴ്ചയും ഞായറാഴ്ചയും സാക്ഷ്യംവഹിച്ചത്. താരതമ്യേന നിശ്ശബ്ദവും നിയന്ത്രിതവുമായ സ്‌ഫോടനമാണ് എഡിഫൈസ് എന്‍ജിനീയറിങ്, ജെറ്റ് ഡിമോളിഷന്‍ കമ്പനികള്‍ ചേര്‍ന്ന് നടത്തിയ പൊളിക്കലിനുണ്ടായത്. എന്നാല്‍, വിജയ് സ്റ്റീല്‍സ് കരാര്‍ ഏറ്റെടുത്ത ആല്‍ഫ ടവറുകളുടെ സ്‌ഫോടനവേളയില്‍ ചുറ്റുപാടും വലിയതോതില്‍ പ്രകമ്പനം അനുഭവപ്പെട്ടിരുന്നു. മുന്‍കൂട്ടി ആസൂത്രണം ചെയ്തതിനനുസരിച്ച് കൃത്യസമയത്ത് തകര്‍ക്കല്‍ നടപ്പാക്കാനായില്ലെങ്കിലും എല്ലാ നടപടിക്രമവും വിജയകരമായാണ് അവസാനിച്ചത്. നിരവധി ഫയര്‍ എന്‍ജിനുകളാണ് ഇതിന് ഉപയോഗിച്ചത്. കലക്ടര്‍ എസ്. സുഹാസ്, സബ് കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്, ഡി.സി.പി ജി. പൂങ്കുഴലി തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഫ്‌ലാറ്റുകള്‍ പരിശോധിച്ചശേഷമാണ് പ്രദേശത്തേക്ക് പൊതുജനത്തിന് പ്രവേശനാനുമതി നല്‍കിയത്. ചരിത്രസംഭവത്തിന് സാക്ഷികളാവാന്‍ ആയിരക്കണക്കിന് ആളുകളാണ് തടിച്ചുകൂടിയത്. പ്രതീക്ഷിച്ചതിനെക്കാള്‍ വിജയകരമായി പര്യവസാനിച്ചു എന്നാണ് ഫ്‌ലാറ്റ് പൊളിക്കല്‍ ചുമതലയുള്ള സാങ്കേതികസമിതിയുടെ വിലയിരുത്തല്‍

 

 

 










<

JEEVAN TV NEWS

JEEVAN TV NEWS