jeevan news online

വാർത്തകൾ വിശദമായി

എഴുപത്തിയേഴാമത് ഗോള്‍ഡന്‍ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു


ജോക്കര്‍ എന്ന സിനിമയില്‍ ശ്രദ്ധേയപ്രകടനം കാഴ്ചവെച്ച വാക്വിന്‍ ഫീനിക്‌സാണ് മികച്ച നടന്‍.
ജോക്കറിലൂടെ വാക്വിന്‍ ഫീനിക്‌സ് മികച്ച നടനും ജൂഡിയിലൂടെ റെനെ സെല്ല്വെഗര്‍ മികച്ച നടിയുമായി. ഇത് രണ്ടാംതവണയാണ് വാക്വിന്‍ ഫീനിക്‌സിന് മികച്ച നടനുള്ള ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് ലഭിക്കുന്നത്.
സാം മെന്‍ഡസാണ് മികച്ച സംവിധായകന്‍. 1917ലൂടെയാണ് സാമിനെതേടി പുരസ്‌കാരം എത്തിയത്.
ഡ്രാമാ വിഭാഗത്തില്‍ 1917ആണ് മികച്ച ചിത്രം. മ്യൂസിക്കല്‍ കോമഡി വിഭാഗത്തില്‍ വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡാണ് മികച്ചചിത്രം. റോക്കറ്റ് മാനിലൂടെ ടാരണ്‍ എഗെര്‍ട്ടണാണ് നടന്‍. ദ ഫെയര്‍വെലിലൂടെ ഓക്വാഫിന നടിയുമായി. ഡ്രാമാ വിഭാഗത്തില്‍ ബ്രാഡ്പിറ്റാണ് മികച്ച സഹനടന്‍. രണ്ടു ദശകത്തിനിടെ ഇതാദ്യമായാണ് ബ്രാഡ് പിറ്റിന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം ലഭിക്കുന്നത്. മികച്ച സഹനടി ലോറ ഡെണ്‍ ആണ്. വിദേശഭാഷായിനത്തില്‍ കൊറിയന്‍ ചിത്രം പാരസൈറ്റ് പുരസ്‌കാരം നേടി. ടെലിവിഷന്‍ വിഭാഗത്തില്‍ ദ ക്രൗണിലെ അഭിനയത്തിന് ഒലിവിയ കോള്‍മാന്‍ നടിയായി. ബ്രയാന്‍ കോക്‌സാണ് നടന്‍. കോമഡി പരമ്പര വിഭാഗത്തില്‍ നടന്‍ റാമി യൂസഫാണ് മികച്ചനടന്‍. മികച്ച ടെലിവിഷന്‍ പരമ്പരക്കുള്ള പുരസ്‌കാരം സക്‌സഷനാണ്. മികച്ച തിരക്കഥക്കുള്ള പുരസ്‌കാരം വണ്‍സ് അപ്പോണ്‍ എ ടൈമിലൂടെ ക്വിന്റിന്‍ ടരാന്റിനോ സ്വന്തമാക്കി. ചലച്ചിത്ര-ടെലിവിഷന്‍രംഗത്തെ മികച്ചനേട്ടങ്ങളെ അംഗീകരിക്കുന്നതിനായി ഹോളിവുഡ് ഫോറിന്‍ പ്രസ് അസോസിയേഷന്‍ നല്‍കുന്ന പുരസ്‌കാരമാണ് ഗോള്‍ഡന്‍ഗ്ലോബ് അവാര്‍ഡ്.

 










<

JEEVAN TV NEWS

JEEVAN TV NEWS