jeevan news online

വാർത്തകൾ വിശദമായി

യാത്രക്കാരുടെ സുരക്ഷയും ക്ഷേമവും കണക്കിലെടുത്ത് ഡിസംബര്‍ 31 വരെ ഒമാന്‍ എയര്‍ 424ലധികം സര്‍വീസുകള്‍ റദ്ദാക്കുന്നു


ഒമാന്‍ സിവില്‍ ഏവിയേഷന്‍ പബ്ലിക് അതോറിറ്റിയുടെ നിര്‍ദേശപ്രകാരമാണ്  ഒമാന്‍ എയറിന്റെ ഈ നടപടി.
424 സര്‍വ്വീസുകള്‍ റദ്ദാക്കി
ഒമാന്‍ സിവില്‍ ഏവിയേഷന്റെ നടപടിയെ തുടര്‍ന്ന്
.കാസബ്ലാങ്ക, മുംബൈ, കാഠ്മണ്ഡു, കറാച്ചി, മുംബൈ, ഏഥന്‍സ്, ജയ്പുര്‍, ദുബൈ, ബഹ്‌റൈന്‍, റിയാദ്, നെയ്‌റോബി, ബാങ്കോക്, ജിദ്ദ, കൊളംബോ, ദമ്മാം, മോസ്‌കോ, തെഹ്‌റാന്‍, കുവൈത്ത്, അമ്മാന്‍, ബാംഗളൂരു, ദോഹ എന്നീ റൂട്ടുകളിലെ സര്‍വീസുകളാണ്  ഒമാന്‍ എയര്‍ റദ്ദാക്കുന്നത്. ഡിസംബര്‍ മുപ്പത്തിഒന്ന് വരെയുള്ള കാലയളവില്‍ ഒമാന്‍ എയര്‍ വിമാനങ്ങളില്‍ യാത്രക്കായി ടിക്കറ്റു വാങ്ങിയ യാത്രക്കാര്‍ക്ക് ചെന്നുചേരേണ്ട സ്ഥലത്ത് എത്തിച്ചേരുവാനുള്ള  ഇതരമാര്‍ഗം വിമാന കമ്പനി അധികൃതര്‍ ഒരുക്കിയിട്ടുണ്ട്.ഇതിനായി ഒമാന്‍ എയര്‍ വിമാന കമ്പനിയുടെ കോള്‍ സെന്ററുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഈ വര്‍ഷമാദ്യം മാര്‍ച്ച് 10ന് എതോപ്യയില്‍ ബോയിങ് 737 മാക്‌സ് എട്ട് വിമാനം തകര്‍ന്ന് വീണ് 157 പേര്‍ മരിച്ച സംഭവത്തിനു ശേഷമാണ് ഒമാന്‍  ദേശീയ വിമാന കമ്പനിയായ ഒമാന്‍ എയര്‍ സര്‍വീസുകള്‍ റദ്ദാക്കി ബദല്‍ സംവിധാനങ്ങള്‍ ഒരുക്കി വരുന്നത്. മാക്‌സ് എട്ട് നിരയിലെ അഞ്ച് വിമാനങ്ങളാണ് ഒമാന്‍ എയറിന് ഉണ്ടായിരുന്നത്. ഇതിനകം വിവിധ രാജ്യങ്ങളിലായി  ഏകദേശം 400ഓളം ബോയിങ് 737 മാക്‌സ് എട്ട് വിമാനങ്ങള്‍ സര്‍വീസുകളില്‍ നിന്നും പിന്‍വലിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.

 










<

JEEVAN TV NEWS

JEEVAN TV NEWS