jeevan news online

വാർത്തകൾ വിശദമായി

കണ്ണൂര്‍ വിമാനത്താവള കമ്പനിയായ കിയാലില്‍ സിഎജി ഓഡിറ്റിംഗ് വേണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നോട്ടീസിന് ഹൈക്കോടതിയുടെ ഇടക്കാല സ്‌റ്റേ.


ഹര്‍ജിയില്‍ കോടതി പിന്നീട് വിശദമായി വാദം കേള്‍ക്കും.

സിഎജി ഓഡിറ്റിംഗിന് സ്റ്റേ
ഹര്‍ജിയില്‍ വിശദമായ വാദം പിന്നീട്


കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന്റെ നോട്ടീസ് ചോദ്യം ചെയ്ത് കിയാല്‍ അധികൃതര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി.
കിയാല്‍ കമ്പനിയില്‍ സര്‍ക്കാരിന് 35 ശതമാനം മാത്രമേ ഓഹരിയുള്ളൂ എന്നും അതുകൊണ്ട് ഇതൊരു സ്വകാര്യ കമ്പനിയായി മാത്രമേ പരിഗണിക്കാന്‍ കഴിയൂ എന്നാണ് ഹര്‍ജിക്കാരുടെ വാദം. സിഎജി ഓഡിറ്റിംഗ് വേണമെന്ന നോട്ടീസ് സ്‌റ്റേ ചെയ്യണമെന്ന ഹര്‍ജിക്കാരുടെ ആവശ്യവും കോടതി അംഗീകരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് കിയാലില്‍ സിഎജി ഓഡിറ്റിംഗ് നിഷേധിക്കുന്നതിനെതിരേ കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി കത്തയച്ചത്. ഓഡിറ്റിംഗ് തടഞ്ഞാല്‍ കമ്പനി ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ പ്രോസിക്യൂഷന്‍ നടപടി നേരിടേണ്ടി വരുമെന്നായിരുന്നു മുന്നറിയിപ്പ്. സംസ്ഥാന സര്‍ക്കാരിനും പൊതുമേഖല സ്ഥാപനങ്ങള്‍ക്കും കൂടി 63 ശതമാനം ഓഹരിയുള്ള കിയാലിനെ സ്വകാര്യ കമ്പനിയായി കണക്കാക്കാന്‍ കഴിയില്ലെന്നും കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ വ്യക്തമാക്കിയിരുന്നു. ഈ നോട്ടീസിന് പിന്നാലെയാണ് കിയാല്‍ ഹൈക്കോടതിയെ സമീപിച്ചത്.

 










<

JEEVAN TV NEWS

JEEVAN TV NEWS