jeevan news online

വാർത്തകൾ വിശദമായി

വീട്ടിലെ വൈന്‍ നിര്‍മ്മാണത്തിന് കര്‍ശന വിലക്കേര്‍പ്പെടുത്തി എക്‌സൈസ് വകുപ്പ്.


അബ്കാരി നിയമപ്രകാരം ജാമ്യംകിട്ടാത്ത കുറ്റമാണിതെന്ന് ഓര്‍മ്മിപ്പിച്ച് എക്‌സൈസ് സര്‍ക്കുലര്‍ പുറത്തിറക്കി.
ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ക്ക് മുന്നോടിയായാണ് എക്‌സൈസിന്റെ നീക്കം. ഹോംമെയ്ഡ് വൈന്‍ വില്‍പനയ്ക്കുണ്ടെന്ന് സമൂഹമാധ്യമങ്ങളില്‍ പരസ്യം ചെയ്യുന്നത് എക്‌സൈസ് നിരീക്ഷിക്കുന്നുണ്ട്. കൂടാതെ വൈന്‍ ഉണ്ടാക്കുന്ന വീഡിയോകള്‍ യുട്യൂബ് വഴി പ്രചരിപ്പിക്കുന്നവരെയും എക്‌സൈസ് നോട്ടമിടുന്നതായാണ് വിവരം. അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് സ്പിരിറ്റ് എത്തിച്ചുള്ള വ്യാജ വിദേശ മദ്യനിര്‍മാണം ആഘോഷാവസരങ്ങളില്‍ കൂടാറുണ്ട്. ഇതിനെ നേരിടാന്‍ അതിര്‍ത്തി ജില്ലകളില്‍ പ്രത്യേകനിരീക്ഷണം നടത്തും. ഇതിനൊപ്പം കാടിനോട് ചേര്‍ന്ന പ്രദേശങ്ങളില്‍ വാറ്റ് സംഘങ്ങളും സജീവമാകുന്നുണ്ട്. കുടാതെ അരിഷ്ടം അടക്കം ആയുര്‍വേദമരുന്നെന്ന വ്യാജേനയും ലഹരി പ്രചരിപ്പിക്കാന്‍ ശ്രമമുണ്ട്. ഇവയിലെല്ലാം ഫലപ്രദമായ നടപടിക്ക് ജില്ലാതലം മുതല്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്ന് 24 മണിക്കൂര്‍ ജാഗ്രത പുലര്‍ത്താന്‍ എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.
റെയ്ഡ് അടക്കം അടിയന്തര നടപടികള്‍ക്കായി ഓരോ ജില്ലയിലും സ്‌െ്രെടക്കിംഗ് ഫോഴ്‌സ് എന്ന പേരില്‍ മൂന്നോനാലോ സംഘങ്ങളെ നിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്.

 










<

JEEVAN TV NEWS

JEEVAN TV NEWS