jeevan news online

വാർത്തകൾ വിശദമായി

സാമ്പത്തികവര്‍ഷത്തിന്റെ തുടക്കംമുതല്‍ മിനിമം ആള്‍ട്ടര്‍നേറ്റ് നികുതി കുറയ്ക്കുന്നത് ബാധകമാണെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍.


നിക്ഷേപങ്ങളെ ആകര്‍ഷിക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ലക്ഷ്യമിട്ടാണ് കോര്‍പ്പറേറ്റ് നികുതി നിരക്ക് കുറച്ചതെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.
നികുതിനിരക്ക് കുറച്ചുകൊണ്ട് നിക്ഷേപം ആകര്‍ഷിക്കാനാകുമെന്നാണ് കരുതുന്നതെന്ന് നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റില്‍ പറഞ്ഞു. സെപ്റ്റംബര്‍ 20 ലെ ഓര്‍ഡിനന്‍സിന് പകരം ലോക്‌സഭ പാസാക്കിയ നികുതിനിയമ ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ സംസാരിക്കുകയായിരുന്നു ധനമന്ത്രി.
ഓര്‍ഡിനന്‍സില്‍ സൂചിപ്പിച്ചിരിക്കുന്ന നിലവിലെ സാമ്പത്തികവര്‍ഷം മുതല്‍ ആശ്വാസം ബാധകമാകുമെന്ന് ബില്ലില്‍ പറഞ്ഞതിനാല്‍ എംഎടി വ്യക്തത ഒരു ആശ്വാസകരമാണ്. കോര്‍പ്പറേറ്റ് നികുതി വെട്ടിക്കുറവിന്റെ ഫലം പൂര്‍ണതോതില്‍ ഇപ്പോള്‍ വ്യക്തമാകില്ലെന്നും എന്നാല്‍, നിരവധി ആഭ്യന്തര, വിദേശ ഉല്‍പാദന സ്ഥാപനങ്ങള്‍ രാജ്യത്ത് നിക്ഷേപം നടത്താന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു. യുഎസുമായുള്ള വ്യാപാര യുദ്ധം കണക്കിലെടുത്ത് ചൈനയില്‍ നിന്ന് പ്രവര്‍ത്തനം മാറ്റാന്‍ ആഗ്രഹിക്കുന്ന ബഹുരാഷ്ട്ര കമ്പനികളില്‍നിന്ന് നിക്ഷേപം ആകര്‍ഷിക്കാന്‍ ഈ നീക്കം സഹായിക്കുമെന്നും നിര്‍മ്മലസീതാരാമന്‍ വ്യക്തമാക്കി. നികുതി കുറച്ചത് വന്‍കിട കോര്‍പ്പറേറ്റുകളെ സഹായിക്കാനാണെന്ന ആരോപണം അവര്‍ നിരസിച്ചു.

 










<

JEEVAN TV NEWS

JEEVAN TV NEWS