പൊലീസ് സംരക്ഷണം നല്‍കണം സ്ഥിതി ശാന്തമായ ശേഷം ഓര്‍ത്തഡോക്സ് സഭയ്ക്ക് പള്ളി കൈമാറണമെന്നും. മൃതസംസ്കാരത്തിന് തടസമുണ്ടാകരുതെന്നും കോടതി വ്യക്തമാക്കി.
കോതമംഗലം ചെറിയ പള്ളിയുടെ നിയന്ത്രണം വിട്ടു കിട്ടണം എന്നാവശ്യപ്പെട്ട് ഓര്‍ത്തഡോക്സ് സഭ നല്കിയ ഹര്‍ജിയിലാണ് വിധി. ഓര്‍ത്തഡോക്സ് സഭ വികാരി തോമസ് പോള്‍ റമ്പാന് ആണ് ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ പലതവണ ഓര്‍ത്തഡോക്സ് സഭ അംഗങ്ങള്‍ പള്ളിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചെങ്കിലും യാക്കോബായ സഭാംഗങ്ങള്‍ തടയുകയായിരുന്നു. ഓര്‍ത്തഡോക്സ് സഭ അംഗങ്ങള്‍ പള്ളിയില്‍ പ്രവേശിച്ചാല്‍ ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് പോലീസും നിലപാട് എടുത്തു. ഇതേതുടര്‍ന്നാണ് സുപ്രീം കോടതി ഉത്തരവ് നടപ്പാക്കണം എന്നാവശ്യപ്പെട്ട് തോമസ് പോള്‍ റമ്പാന് ഹൈക്കോടതിയെ സമീപിച്ചത്.