jeevan news online

വാർത്തകൾ വിശദമായി

നടിയെ ആക്രമിച്ചകേസിലെ വിചാരണ കൊച്ചിയിലെ പ്രത്യേക വിചാരണക്കോടതിയില്‍ പുനരാരംഭിച്ചു.


കേസിലെ മുഖ്യപ്രതി പള്‍സര്‍സുനി അടക്കമുള്ളവര്‍ കോടതിയില്‍ ഹാജരായി. എന്നാല്‍ കേസില്‍ എട്ടാംപ്രതിയായ നടന്‍ ദിലീപ് ഹാജരായില്ല.
നടിയെ അക്രമിച്ച കേസില്‍ വിചാരണ നടപടിക്രമങ്ങളുടെ ഭാഗമായി ഒന്നാം പ്രതി പള്‍സര്‍ സുനിയടക്കം 8 പ്രതികളായിരുന്നു കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരായത്. എട്ടാംപ്രതി ദിലീപ് വിദേശത്തായതിനാല്‍ ഹാജരാകുന്നതിന് അവധി അപേക്ഷ നല്‍കിയിരുന്നു. നിലവില്‍ കോടതിക്ക് മുന്നിലുള്ള ഹര്‍ജികളില്‍ തീര്‍പ്പ് കല്‍പ്പിക്കേണ്ടതിനാല്‍ വിചാരണയുമായി ബന്ധപ്പെട്ട മറ്റ് നടപടികള്‍ ഇന്നുണ്ടാവില്ല. അതിനാല്‍ വിദേശത്ത് നിന്നെത്തിയെങ്കിലും ദിലീപ് ഇന്നും കോടതിയില്‍ ഹാജരാവില്ല. നടിയെ അക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിനുള്ള അപേക്ഷയും വിചാരണ കോടതിയില്‍ ദിലീപ് സമര്‍പ്പിച്ചേക്കും. കേസില്‍ 12 പ്രതികളാണുണ്ടായിരുന്നത് .ഇതില്‍ രണ്ട് അഭിഭാഷകരെ ഹൈക്കോടതി പ്രതിപട്ടികയില്‍ നിന്നും ഒഴിവാക്കി. ശേഷിക്കുന്ന പത്ത് പ്രതികളില്‍ ദിലീപുള്‍പ്പെടെ 5 പേര്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. സുപ്രിം കോടതി ആറ് മാസത്തിനകം വിചാരണനടപടി പൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വിചാരണകോടതി നടപടികള്‍ വേഗത്തിലാക്കുന്നത്.

 










<

JEEVAN TV NEWS

JEEVAN TV NEWS