jeevan news online

വാർത്തകൾ വിശദമായി

ഹൈദരാബാദിലെ വെറ്ററിനറി ഡോക്ടറുടെ കൊലപാതക കേസില്‍ അറസ്റ്റിലായവരെ കസ്റ്റഡിയില്‍ വേണമെന്ന പൊലിസിന്റെ ഹര്‍ജി ഷഡ് നഗര്‍ കോടതി ഇന്ന് പരിഗണിക്കും.


ഇരയ്ക്ക് നീതി ആവശ്യപ്പെട്ട് രാജ്യവ്യാപകമായി പ്രക്ഷോഭം തുടരുകയാണ്. കേസില്‍ നാലു പേരാണ് അറസ്റ്റിലായത്.

ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പത്ത് ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് ഷംഷാബാദ് പൊലീസിന്റെ അപേക്ഷ. പ്രതികള്‍ക്കായി ഹാജരാകില്ലെന്ന് അഭിഭാഷകര്‍ പ്രഖ്യാപിച്ചത് സംബന്ധിച്ച കാര്യങ്ങളും കോടതി പരിശോധിച്ചേക്കും.
കേസിന്റെ വിചാരണ വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിനായി അതിവേഗ കോടതി ആരംഭിക്കാന്‍ മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വാരംഗലിലുണ്ടായ സമാനമായ കേസില്‍ അതിവേഗ കോടതി 56 ദിവസം കൊണ്ടാണ് വിധി പ്രസ്താവിച്ചത്. അത് ഇവിടെയും ആവര്‍ത്തിയ്ക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇരയ്ക്ക് നീതി ആവശ്യപ്പെട്ട് സംസ്ഥാനത്താകെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രക്ഷോഭം നടക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.
പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭിയ്ക്കണമെന്ന് തെലങ്കാന മഹിളാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കേസില്‍ നാലു പേരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. ഇരുപത്തിയാറുകാരിയായ മൃഗഡോക്ടറുടെ മൃതദേഹം വ്യാഴാഴ്ച രാവിലെയാണ് ഹൈദരബാദ് ബംഗളുരു ദേശീയ പാതയിലെ തൊണ്ടുപ്പള്ളി ടോള്‍ പ്ലാസയ്ക്കു സമീപം കണ്ടെത്തിയത്. കലുങ്കിനടിയില്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം.

 










<

JEEVAN TV NEWS

JEEVAN TV NEWS