jeevan news online

വാർത്തകൾ വിശദമായി

സംസ്ഥാനത്ത് വീണ്ടും എടിഎം തട്ടിപ്പ്.


കൊച്ചിയിലാണ് തട്ടിപ്പ് നടന്നത്. ഒരു ഡോക്ടറുടെ അക്കൗണ്ടില്‍നിന്ന് ഒരു ലക്ഷം രൂപ നഷ്ടമായി. ഇന്നലെയാണ് കൊച്ചിയിലെ രണ്ട് ബാങ്കുകളുടെ എടിഎം വഴി പണം പിന്‍വലിച്ച് തട്ടിപ്പ് നടത്തിയത്. 15 മിനിറ്റ് ഇടവേളകളില്‍ 10 തവണയായി പണം പിന്‍വലിക്കുകയായിരുന്നു. ഇന്നലെ രാവിലെ തൃശ്ശൂരില്‍ എടിഎമ്മില്‍ മോഷണശ്രമം നടന്നിരുന്നു. പുലര്‍ച്ചെ 2.35ഓടെയായിരുന്നു എടിഎമ്മില്‍ ഗ്യാസ് കട്ടറുപയോഗിച്ച് മോഷണത്തിന് ശ്രമിച്ചത്. നാട്ടുകാര്‍ കണ്ടതോടെ മോഷണശ്രമം ഉപേക്ഷിച്ച് മോഷ്ടാക്കള്‍ ഓടിരക്ഷപ്പെട്ടു. പിന്നീട് പോലീസ് ഇവരെ രാത്രിയോടെ പിടികൂടി.

 










<

JEEVAN TV NEWS

JEEVAN TV NEWS