jeevan news online

വാർത്തകൾ വിശദമായി

സംസ്ഥാന സര്‍ക്കാറിന്റെ ഹെലികോപ്റ്റര്‍ വാടകക്ക് എടുക്കല്‍ കരാറില്‍ ദുരൂഹതയെന്ന് ആരോപണം.


സംഭവത്തില്‍ പോലീസ് ഉപദേശകനായ മുന്‍ ഡിജിപി രമണ്‍ ശ്രീവാസ്തവക്ക് എതിരെ  മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചു. .വാടക കരാര്‍ സുതാര്യമല്ലെന്ന് കാട്ടി ചിപ്‌സണ്‍ എയര്‍വേഷനാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.


സംസ്ഥാന സര്‍ക്കാരിന്റെഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കല്‍ കരാറില്‍ ദുരൂഹത ആരോപിച്ച് ഏവിയേഷന്‍ രംഗത്തെ പ്രമുഖ കമ്പിനിയായ ചിപ്‌സണ്‍ ഏവിയേഷനാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. . പവന്‍ഹന്‍സ് എന്ന കമ്പനിയുമായി ഉണ്ടാക്കിയ ധാരണ ഉയര്‍ന്ന തുകക്കാണെന്ന് കാണിച്ചാണ് വാടക കരാര്‍ സംബന്ധിച്ച് സര്‍ക്കാരുമായി നേരത്തെ ചര്‍ച്ച നടത്തിയ ചിപ്‌സണ്‍ ഏവിയേഷന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. കൂടിയ തുകക്ക് കരാര്‍ ഉറപ്പിക്കാന്‍ പവന്‍ഹന്‍സ് എന്ന കമ്പനിയുമായി ചര്‍ച്ച നടത്തിയ മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേശകന്‍ രമണ്‍ ശ്രീവാസ്തവ ബോധപൂര്‍വ്വം ഇടപെട്ടെന്നാണ് പരാതിയില്‍ വിശദമാക്കുന്നത്. പ്രതിമാസം 20 മണിക്കൂര്‍ പറക്കാന്‍ നല്‍കേണ്ടത് ഒരു കോടി നാല്‍പ്പത്തിനാല് ലക്ഷം രൂപയാണ്. 11 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ഇരട്ട എഞ്ചിനുള്ള ഹെലികോപ്റ്ററാണ് പവന്‍ഹന്‍സ് വാടകക്ക് നല്‍കുന്നത്. എന്നാല്‍ ചര്‍ച്ചയില്‍ ഒരിക്കലും 11 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ഇരട്ട എഞ്ചിന്‍ ഹെലികോപ്റ്റര്‍ വേണമെന്ന ആവശ്യം ഉന്നയിച്ചിരുന്നില്ലെന്നാണ് ചിപ്‌സണ്‍ന്റെ വാദം. ഹെലികോപ്റ്ററില്‍ രക്ഷാപ്രവര്‍ത്തനത്തിനുള്ള ഉപകരണങ്ങള്‍ വേണമെന്ന് ശ്രീവാസ്തവ ആവശ്യപ്പെട്ടു. അതില്ലെന്ന് അറിയിച്ചതോടെ ചര്‍ച്ച തുടര്‍ന്നില്ല. എന്നാല്‍ ഇപ്പോള്‍ ധാരണയിലെത്തിയ പവന്‍ഹാന്‍സ് ഹെലികോപ്റ്ററിലും ഈ ഉപകരണങ്ങള്‍ ഇല്ലെന്ന് ചിപ്‌സണ്‍ ഏവിയേന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ പറയുന്നു.

 5 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ഒരു ഇരട്ട എഞ്ചിന്‍ ഹെലികോപ്റ്റര്‍ പ്രതിമാസം 37 ലക്ഷം രൂപക്കും 6 പേര്‍ക്ക് യാത്ര ചെയ്യാവുന്ന സിംഗില്‍ എഞ്ചിന്‍ ഹൈലിക്ടോപ്ടര്‍ 19 ലക്ഷം രൂപക്കും വാടകക്ക് നല്‍കാമെന്നായിരുന്നു ചിപ്‌സണ്‍ വാഗ്ദാനം  ചെയ്തിരുന്നത്. ഇത് മറികടന്നാണ് പവന്‍ഹന്‍സുമായി കരാര്‍ ഉണ്ടാക്കുന്നത്

 










<

JEEVAN TV NEWS

JEEVAN TV NEWS