jeevan news online

വാർത്തകൾ വിശദമായി

സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയില്‍ നിന്നും രൂക്ഷ വിമര്‍ശനം.


മന്ത്രിമാര്‍ക്ക് വിദേശപര്യടനത്തില്‍ മാത്രമാണ് താല്‍പ്പര്യം. സര്‍ക്കാരിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നും ഇതില്‍ കൂടുതലൊന്നും ഈ സര്‍ക്കാരില്‍ നിന്നും പ്രതീക്ഷിക്കുന്നില്ലെന്നും ഹൈക്കോടതി വിമര്‍ശിച്ചു. ജസ്റ്റീസ് ദേവന്‍ രാമചന്ദ്രനാണ് സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.
ഇരിങ്ങാലക്കുടയില്‍ ഭൂമി ഏറ്റെടുത്ത് ഉടമയ്ക്ക് നഷ്ടപരിഹാരം കൊടുത്തില്ലെന്ന കോടതിയലക്ഷ്യ കേസ് പരിഗണിക്കുന്നതിനിടെയാണ് വിമര്‍ശനമുണ്ടായത്. ഇതിലും ഭേദം പരാതിക്കാരനെ തൂക്കിക്കൊല്ലുന്നതായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു കോടതി ഉത്തരവുകളൊന്നും പാലിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. ഐഎഎസുകാര്‍ ഫലപ്രദമായല്ല പ്രവര്‍ത്തിക്കുന്നത്. എസി മുറിയിലിരുന്ന് അവര്‍ ഉത്തരവുകള്‍ ഇറക്കുകയാണ്. ജനങ്ങളുടെ പ്രശ്‌നങ്ങളെന്താണെന്ന് അവര്‍ക്ക് അറിയില്ല. മന്ത്രിമാര്‍ക്ക് വിദേശ യാത്രകള്‍ നടത്തുന്നത് മാത്രമാണ് താത്പര്യമെന്നും അവര്‍ ഉദ്യോഗസ്ഥരുടെ തടവറയിലാണെന്നും ഹൈക്കോടതി വിമര്‍ശിച്ചു.
ജീവന്‍ ന്യൂസ് -കൊച്ചി

 










<

JEEVAN TV NEWS

JEEVAN TV NEWS