jeevan news online

വാർത്തകൾ വിശദമായി

പാക്കിസ്ഥാന്‍ ബാറ്റിങ് നിര രണ്ടാം ഇന്നിങ്‌സിലും ആയുധംവെച്ച് കീഴടങ്ങി


അഡ്‌ലെയിഡ് ഓവലില്‍ ഓസ്‌ട്രേലിയക്ക് ഇന്നിങ്‌സിനും 48 റണ്‍സിനും ജയം. ഷാന്‍ മസൂദും ആസാദ് ഷഫീഖും ചേര്‍ന്നുള്ള കൂട്ടുകെട്ട് പാക് ആരാധകര്‍ക്ക് നേരിയ പ്രതീക്ഷ നല്‍കിയിരുന്നെങ്കിലും ഇരുവരെയും തുടരെത്തുടരെ പുറത്താക്കി ഓസീസ് ബൗളര്‍മാര്‍ ആഞ്ഞടിച്ചു. ഓസ്‌ട്രേലിയ ആദ്യ ഇന്നിംഗ്‌സില്‍  3 വിക്കറ്റിന് 589 റണ്‍സ് എന്ന സ്‌കോറിന് ഡിക്ലയര്‍ ചെയ്തു. മറുപടി ബാറ്റിംഗ് ആരംഭിച്ച പാക്കിസ്ഥാന് ആദ്യ ഇന്നിംഗ്‌സില്‍  302 റണ്‍സും രണ്ടാം ഇന്നിംഗ്‌സില്‍  239. റണ്‍സും എടുക്കാനേ കഴിഞ്ഞുള്ളു. വിജയത്തോടെ രണ്ട് മത്സരങ്ങളുടെ പരമ്പര ഓസ്‌ട്രേലിയ  സ്വന്തമാക്കി.

 










<

JEEVAN TV NEWS

JEEVAN TV NEWS