jeevan news online

വാർത്തകൾ വിശദമായി

ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ആഗ്രഹിക്കുന്ന യുവതികള്‍ക്ക് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് ബിന്ദു അമ്മിണി സുപ്രീം കോടതിയെ സമീപിച്ചു.


. ശബരിമലയില്‍ പോകാനെത്തുന്ന സ്ത്രീകളുടെ പ്രായം പരിശോധിക്കുന്ന പൊലീസിന്റെ നടപടി നിര്‍ത്തിവെയ്ക്കണമെന്നും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച
യുവതികളെ തടയുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും ബിന്ദു അമ്മിണി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.. സ്ത്രീ പ്രവേശന വിധിക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രചാരണം നല്‍കണമെന്നും ഹര്‍ജിയിലുണ്ട്. ദര്‍ശനം നടത്താനെത്തിയവരെ തടഞ്ഞതിന് ചിഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കോടതി അലക്ഷ്യ ഹര്‍ജി നല്‍കുമെന്ന് ബിന്ദു അമ്മിണി നേരത്തെ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ അത്തരത്തിലുള്ള ഒരു കോടതി അലക്ഷ്യ ഹര്‍ജിയല്ല ഇപ്പോള്‍ കൊടുത്തിരിക്കുന്നത്. ജനുവരി 2 എന്ന ദിവസമുണ്ടെങ്കില്‍ ശബരിമലയില്‍ വീണ്ടും പോയിരിക്കുമെന്നും ബിന്ദു അമ്മിണി നേരത്തേ പറഞ്ഞിരുന്നു. നവോത്ഥാന കേരളം സ്ത്രീപക്ഷ കൂട്ടായ്മ എന്ന സംഘടനയുടെ പേരില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 100 സ്ത്രീകളെയും ഒപ്പംകൂട്ടിയാണ് ശബരിമലയില്‍ എത്തുക എന്നും അവര്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം മല ചവിട്ടിയതിന്റെ വാര്‍ഷിക ദിനം കൂടിയാണ് ജനുവരി 2. ക്രിസ്മസ് അവധിക്ക് മുമ്പ് തന്നെ ഈ ഹര്‍ജികള്‍ കോടതിയുടെ പരിഗണനയ്ക്ക് വരും. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയാണ്.

 










<

JEEVAN TV NEWS

JEEVAN TV NEWS