jeevan news online

വാർത്തകൾ വിശദമായി

മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള 2019ലെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം


ബാഴ്‌സലോണയുടെ അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിക്ക്. ഇത് ആറാം തവണയാണ് മെസ്സിയെ തേടി ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം എത്തുന്നത്.  
ലിവര്‍പൂളിന്റെ ഹോളണ്ട് താരം വിര്‍ജില്‍ വാന്‍ ഡിക്കിനെ പിന്തള്ളിയാണ് ഇത്തവണ മെസി നേട്ടം കൈവരിച്ചത്. അഞ്ച് തവണ ബാലണ്‍ ഡി ഓര്‍ നേടിയ യുവന്റസിന്റെ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് മെസിക്ക് പിന്നിലുള്ളത്. 2009, 2010, 2011, 2012, 2015 വര്‍ഷങ്ങളിലാണ് മെസി ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കിയത്. കഴിഞ്ഞ തവണ ബാഴ്‌സലോണയെ ലാ ലിഗ ചാമ്പ്യന്‍മാരാക്കുകയും 36 പോയിന്റുമായി മികച്ച സ്‌കോറര്‍ ആകുകയും ചെയ്തതാണ് മെസിക്ക് നേട്ടമായത്. സെപ്റ്റംബറില്‍നടന്ന ഫിഫ ദ ബെസ്റ്റ് പുരസ്‌കാരവും മെസിക്കായിരുന്നു. അമേരിക്കയുടെ മേഗന്‍ റപിനോയാണ് മികച്ച വനിതാതാരം.
യുഎസിനെ ലോക കിരീടത്തില്‍ ഒരിക്കല്‍ക്കൂടി മുത്തമിടാന്‍ സഹായിച്ചതാണ് മേഗന് നേട്ടമായത്.

 










<

JEEVAN TV NEWS

JEEVAN TV NEWS