jeevan news online

വാർത്തകൾ വിശദമായി

നയപരമായ മരവിപ്പില്‍നിന്ന് ഇന്ത്യന്‍ സാമ്പത്തികവ്യവസ്ഥ നീങ്ങിയതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ


മുംബൈയില്‍ നടന്ന എക്കണോമിക് ടൈംസിന്റെ കോര്‍പ്പറേറ്റ് എക്‌സലന്‍സ് അവാര്‍ഡ് ദാനചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2014ന് മുമ്പുള്ള അഴിമതിയും കുംഭകോണവും നിറഞ്ഞ ഘട്ടത്തില്‍നിന്ന് കരുത്താര്‍ന്ന ഒരുഘട്ടത്തിലേക്കെത്തിയെന്ന് അമിത് ഷാ പറഞ്ഞു. 2014 മുതല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സര്‍ക്കാരിന്റെ സുതാര്യവും നിര്‍ണ്ണായകവുമായ തീരുമാനങ്ങളാണ് ഇതിലേക്കെത്തിച്ചത്. നിലവിലെ സാമ്പത്തിക വേഗതകുറവ് ഒരു താത്കാലിക ഘട്ടം മാത്രമാണ്. മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 60 ശതമാനം സംഭാവന ചെയ്യുന്ന വ്യവസായികമേഖല 2024 ഓടെ ഇന്ത്യയെ അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥയാക്കാനുള്ള പ്രധാനമന്ത്രി മോഡിയുടെ സര്‍ക്കാരിന്റെ ദര്‍ശനവുമായി ചേര്‍ന്ന് നില്‍ക്കുമെന്നും അമിത് ഷാ പറഞ്ഞു.
നിലവിലുള്ള സാമ്പത്തിക പ്രയാസങ്ങള്‍ക്കിടയിലും വിപണിയും വ്യവസായവും പിടിച്ച് നില്‍ക്കുമെന്നും അമിത് ഷാ പ്രത്യാശ പ്രകടിപ്പിച്ചു. എല്ലാ വെല്ലുവിളികളേയും സജീവമായി നേരിടാന്‍ സര്‍ക്കാര്‍ ഉറച്ച് നില്‍ക്കുകയാണെന്നും ഷാ പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ 'സമ്പദ്‌വ്യവസ്ഥയിലെ വിഷാംശം ഇല്ലാതാക്കല്‍' ആയിരുന്നു, എന്നാല്‍ അടുത്ത അഞ്ച് വര്‍ഷത്തില്‍ ലോകത്തിലെ ഏറ്റവും ശക്തമായ സമ്പദ്‌വ്യവസ്ഥകളിലൊന്നായി മാറ്റുന്നതിനുള്ള'പരിഷ്‌കരണ പരമ്പര' യാണ് സ്വീകരിക്കുക. സെന്‍സക്‌സും നിഫ്റ്റിയും വരെ എല്ലാ റെക്കോര്‍ഡുകളും ഭേദിച്ചുവെന്നും അമിത് ഷാ പറഞ്ഞു.

 










<

JEEVAN TV NEWS

JEEVAN TV NEWS