jeevan news online

വാർത്തകൾ വിശദമായി

കെഎസ്ആര്‍ടിസിയില്‍ ദിവസക്കൂലിക്ക് ഡ്രൈവര്‍മാരെ നിയമിക്കരുതെന്ന് ഹൈക്കോടതി



കെഎസ്ആര്‍ടിസിയില്‍ ദിവസക്കൂലിക്ക് ഡ്രൈവര്‍മാരെ നിയമിക്കരുതെന്ന് ഹൈക്കോടതി. ജൂലൈ ഒന്നിന് ശേഷം കെഎസ്ആര്‍ടിസിയില്‍ ദിവസക്കൂലി അടിസ്ഥാനത്തില്‍ ജോലിക്ക് കയറിയവരെ പിരിച്ചുവിടണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

പിരിച്ചുവിട്ട എംപാനല്‍ ജീവനക്കാരെ ദിവസക്കൂലിക്ക് ജോലിയില്‍ പ്രവേശിപ്പിക്കരുതെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
കോടതി ഉത്തരവനുസരിച്ച് 2107 എംപാനല്‍ ഡ്രൈവര്‍മാരെ കെഎസ്ആര്‍ടിസി നേരത്തെ പിരിച്ചുവിട്ടിരുന്നു.

 തെക്കന്‍ മേഖലയിലെ 1479 പേരെയും മധ്യമേഖലയില്‍ 257 പേരെയും വടക്കന്‍ മേഖലയില്‍ 371പേരെയുമാണ് പിരിച്ചുവിട്ടത്. പിഎസ്!സി റാങ്ക് ഹോള്‍ഡര്‍മാരുടെ പരാതിയില്‍ എംപാനല്‍ കണ്ടക്ടര്‍മാര്‍ക്ക് പിന്നാലെ എംപാനല്‍ ഡ്രൈവര്‍മാരെയും പിരിച്ചുവിടാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

 

 










<

JEEVAN TV NEWS

JEEVAN TV NEWS