jeevan news online

വാർത്തകൾ വിശദമായി

അഴിമതിയും സ്വജനപക്ഷപാതവും ഒഴിവാക്കാനുള്ള കര്‍ശന വ്യവസ്ഥയോടെയാണ് കിഫ്ബി പ്രവര്‍ത്തനസജ്ജമാക്കിയതെന്ന് തോമസ് ഐസക്



അഴിമതിയും സ്വജനപക്ഷപാതവും ഒഴിവാക്കാനുള്ള കര്‍ശന വ്യവസ്ഥയോടെയാണ് കിഫ്ബി പ്രവര്‍ത്തനസജ്ജമാക്കിയതെന്ന്  ധനമന്ത്രി തോമസ് ഐസക്. കെഎസ്ഇബിയുടെ ട്രാന്‍സ്ഗ്രിഡ് പദ്ധതിക്കെതിരായ പ്രതിപക്ഷ ആരോപണം ബാലിശമാണെന്നും മന്ത്രി തിരുവനന്തപുരത്ത്  പറഞ്ഞു.

ചെന്നിത്തല മന്ത്രിയായിരുന്നപ്പോഴാണ് ദില്ലി ഷെഡ്യൂള്‍ റേറ്റ് തീരുമാനിച്ചത്. 2013  16 ല്‍ കെഎസ്ഇബി നല്‍കിയ ടെണ്ടറുകളില്‍ 50% കൂടുതലായാണ് വിളിച്ചത്. ട്രാന്‍സ് ഗ്രിഡില്‍ 20% കൂടുതല്‍ മാത്രമാണ് വിളിച്ചത്. അപ്പോള്‍ അഴിമതി ഉണ്ടെന്ന് പറയുന്നത് എന്ത് ബാലിശമാണ്.

കിഫ് ബി യില്‍ ഒരു വെട്ടിപ്പും തട്ടിപ്പും നടക്കില്ല
12 കിഫ് ബി പദ്ധതികള്‍ക്ക്  പരിശോധനക്കു ശേഷം സ്റ്റോപ്പ് മെമ്മോ നല്‍കി. സര്‍ക്കാര്‍ പണം നല്‍കുന്ന സ്ഥാപനത്തില്‍ സിഎജിക്ക് ഓഡിറ്റ് ചെയ്യാന്‍ ഒരു തടസ്സവുമില്ലെന്നും  അന്താരാഷ്ട്ര മാന ദണ്ഡപ്രകാരമുള്ള ഓഡിറ്റ് നടത്താനുളള നടപടികള്‍ സ്വീകരിച്ചു തുടങ്ങിയതായും ധനമന്ത്രി അറിയിച്ചു.

കിഫ് ബി യെ തകര്‍ക്കാനുള്ള ഗൂഡ നീക്കത്തിന്റെ കരുവായി ചെന്നിത്തല മാറിയിരിക്കുന്നു. പ്രതിപക്ഷ നേതാവിന്റെ മണ്ഡലത്തില്‍ 450 കോടിയുടെ കി ഫ്ബി നിര്‍മ്മാണം നടക്കുന്നുണ്ട്. എന്റെ മണ്‌സലത്തില്‍ ആവാം മറ്റൊന്നും പാടില്ലയെന്നാണ് അദ്ദേഹം പറയുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.

 

 










<

JEEVAN TV NEWS

JEEVAN TV NEWS