jeevan news online

വാർത്തകൾ വിശദമായി

ചേരിതിരിഞ്ഞ് വിശ്വാസികള്‍ ; സംഘര്‍ഷാവസ്ഥ തുടരുന്നു



പിറവം സെന്റ് മേരീസ് പള്ളിയില്‍ പ്രവേശിക്കുന്നതില്‍ നിന്നും യാക്കോബായ സഭയിലെ 67 പേര്‍ക്ക് വിലക്കേര്‍പ്പെടുത്തി. രണ്ടുമാസത്തേക്കാണ് കളക്ടര്‍ ഇവര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.  വിലക്ക് നേരിടുന്നവരില്‍ വൈദികട്രസ്റ്റി സ്ലീബാ പോള്‍ വട്ടവേലിലും ഉള്‍പ്പെടും.

പിരിഞ്ഞു പോകണമെന്ന് പൊലീസ് മൂന്നുവട്ടം ആവശ്യപ്പെട്ടിട്ടും വഴങ്ങാതെ ശ്രേഷ്ഠ കാതോലിക്ക ബാവയുടെ നേതൃത്വത്തില്‍ സഭാംഗങ്ങള്‍ പള്ളിക്കുള്ളില്‍ തുടര്‍ന്നതോടെ വിലക്കേര്‍പ്പെടുത്തിയ ആരെങ്കിലും പള്ളിക്കുള്ളിലുണ്ടോയെന്ന് പൊലീസ് പരിശോധിച്ചു.

സുപ്രീംകോടതി വിധി പ്രകാരം പിറവം പള്ളിയില്‍ ആരാധന നടത്തുന്നതിന് ഓര്‍ത്തഡോക്‌സ് സഭാംഗങ്ങള്‍ കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപന്‍ ഡോ.തോമസ് മാര്‍ അത്തനാസിയോസിന്റെ നേതൃത്വത്തില്‍ ആണ് എത്തിയത്.

പ്രധാന ഗേറ്റ് അടച്ചിരുന്നതിനാല്‍ സംഘത്തിന് പള്ളിമുറ്റത്ത് പ്രവേശിക്കാനായില്ല. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പൊലീസ് സുരക്ഷയൊരുക്കണമെന്നും പള്ളിക്കുള്ളിലുള്ള ശ്രേഷ്ഠ കാതോലിക്കാ ബാവ അടക്കമുള്ള യാക്കോബായ വിശ്വാസികളെ നീക്കണമെന്നും ഓര്‍ത്തഡോക്‌സ് സഭ ആവശ്യപ്പെട്ടു.

എന്നാല്‍ ചൊവ്വാഴ്ച രാത്രി മുതല്‍ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവയുടെയും മെത്രാപ്പൊലീത്തമാരുടെയും നേതൃത്വത്തില്‍ യാക്കോബായ വിശ്വാസികള്‍ പള്ളിക്കുള്ളില്‍ തമ്പടിച്ചിരുന്നു.

 

 










<

JEEVAN TV NEWS

JEEVAN TV NEWS