jeevan news online

വാർത്തകൾ വിശദമായി

ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ച് സിപിഎം പ്രധാന കടമ്പ കടന്നു



ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ച് സിപിഎം പ്രധാന കടമ്പ കടന്നു. സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശങ്ങള്‍ അഞ്ച് ജില്ലാ സെക്രട്ടറിയേറ്റ് യോഗങ്ങളും അംഗീകരിച്ചു.

എല്‍ഡിഎഫ് ഏറെ പിന്നില്‍ നില്‍ക്കുന്ന വട്ടിയൂര്‍ക്കാവില്‍ മേയര്‍ വി.കെ.പ്രശാന്തിനെ രംഗത്തിറക്കിയതാണ് സിപിഎമ്മിന്റെ ശ്രദ്ധേയമായ നീക്കം. മണ്ഡലത്തിന്റെ സാമുദായികഘടനയും പ്രാദേശിക ഘടകങ്ങളും അവഗണിച്ച സിപിഎം  മേയറുടെ വ്യക്തിപ്രഭാവത്തില്‍ വിശ്വാസമര്‍പ്പിക്കുകയാണ് ഇവിടെ.

 കോന്നിയിലും പുതുമുഖത്തെ ആണ് സിപിഎം ഇറക്കുന്നത്. ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ് ജിനേഷ് കുമാറാണ് ഇവിടെ സിപിഎം സ്ഥാനാര്‍ത്ഥി. അരൂരില്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ഡിവൈഎഫ്‌ഐ വൈസ് പ്രസിഡന്റുമായ മനു സി പുളിക്കനെയാണ് സിപിഎം സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചിരിക്കുന്നത്. എറണാകുളത്ത് ഇടതു സ്വതന്ത്രനെയാണ് സിപിഎം പരീക്ഷിക്കുന്നത്.

 യുവ അഭിഭാഷകന്‍ മനു റോയ് സ്വതന്ത്ര ചിഹ്നത്തില്‍ ഇവിടെ മത്സരിക്കും. മഞ്ചേശ്വരത്ത് മുന്‍ മഞ്ചേശ്വരം എംഎല്‍എയായ സി.എച്ച് കുഞ്ഞമ്പുവാണ് സ്ഥാനാര്‍ത്ഥി. അഞ്ചില്‍ നാലിടത്തും യുവ നേതാക്കളെ പരീക്ഷിക്കുന്ന സിപിഎം വട്ടിയൂര്‍ക്കാവിലും സിറ്റിംഗ് സീറ്റായ അരൂരിലും സാമുദായിക ഘടനയും അവഗണിച്ചു

 

 










<

JEEVAN TV NEWS

JEEVAN TV NEWS