jeevan news online

വാർത്തകൾ വിശദമായി

നദീജലചര്‍ച്ചകള്‍ തുടങ്ങി ; തര്‍ക്കങ്ങള്‍പരിഹരിക്കാന്‍ ധാരണ



അന്തര്‍സംസ്ഥാന നദീജലകരാര്‍ സംബന്ധിച്ച തര്‍ക്കം പരിഹരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയും തമ്മിലുള്ള തിരുവനന്തപുരത്തെ കൂടിക്കാഴ്ചയില്‍ ധാരണയായി. പറമ്പിക്കുളം ആളിയാര്‍ കരാര്‍ പുനരവലോകനമായിരുന്നു പ്രധാന അജണ്ട.

പറമ്പിക്കുളം–ആളിയാര്‍ കരാര്‍ പുതുക്കുന്നതിനെക്കുറിച്ച് വിശദമായ ചര്‍ച്ചയായിരുന്നു കൂടിക്കാഴ്ചയുടെ ലക്ഷ്യം. നദീജല കരാര്‍വ്യവസ്ഥകള്‍ എത്രത്തോളം പാലിച്ചെന്നും ചര്‍ച്ചയില്‍ അവലോകനം ചെയ്തു.

പറമ്പിക്കുളം– ആളിയാര്‍ കാര്യത്തില്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിക്ക് കത്തയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തമിഴ്‌നാട് സംഘം ചര്‍ച്ചക്കായി ഇന്ന് കേരളത്തില്‍ എത്തിയത്.


കേരളവും തമിഴ്‌നാടും രണ്ട് സംസ്ഥാനങ്ങളാണെങ്കിലും ഇരുവരും സഹോദരങ്ങളാണ് എന്ത് പ്രശ്‌നവും ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

പരമ്പികുളം ആളിയാര്‍ കരാര്‍ 60 വര്‍ഷമായതിനാല്‍ പുതുക്കാന്‍ ഇരു സംസ്ഥാനങ്ങളും തീരുമാനിച്ചതായും ഓരോ സംസ്ഥാനങ്ങളും 5 പേര്‍ അടങ്ങുന്ന കമ്മിറ്റി വയ്ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തമിഴ്‌നാട്ടിലെയും കേരളത്തിലെയും കര്‍ഷകര്‍ സഹോദരങ്ങളാണെന്നും അവര്‍ക്ക് വെള്ളം കിട്ടാതെ കൃഷി തടസ്സപ്പെടാന്‍ പാടില്ല അതിനാല്‍ ജലം പങ്കിടാന്‍ തയ്യാറാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പി പളനി സ്വാമി പറഞ്ഞു.
ചര്‍ച്ചയില്‍ ഇരു സംസ്ഥാനങ്ങളിലെ വിവിധ മന്ത്രിമാരും ചീഫ് സെക്രട്ടറിമാരും ഉദ്യോഗസ്ഥരും പങ്കെടുത്തു.

 

 










<

JEEVAN TV NEWS

JEEVAN TV NEWS