jeevan news online

വാർത്തകൾ വിശദമായി

കിഫ്ബി അഴിമതി ആരോപണത്തില്‍ മുഖ്യമന്ത്രി നല്‍കിയ മറുപടികള്‍ അര്‍ദ്ധസത്യവും അബദ്ധവുമാണെന്ന് രമേശ് ചെന്നിത്തല



കിഫ്ബി അഴിമതി ആരോപണത്തില്‍ മുഖ്യമന്ത്രി നല്‍കിയ മറുപടികള്‍ അര്‍ദ്ധസത്യവും അബദ്ധവുമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ സമ്പൂര്‍ണ്ണ ഓഡിറ്റിനെ ഭയപ്പെടുകയാണ്.

കെഎസ്ഇബിയുടെ ട്രാന്‍സ്ഗ്രിഡ് പദ്ധതി സംബന്ധിച്ച് സിബിഐ അന്വേഷണം വേണമെന്നും ചെന്നിത്തല തിരുവനന്തപുരത്ത് ആവശ്യപ്പെട്ടു

കിഫ്ബി പ്രശ്‌നം നിയമസഭയില്‍ ഉന്നയിച്ചില്ലെന്ന മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും വാദം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ആണെന്ന് രമേശ് ചെന്നിത്തല.കിഫ്ബിക്ക് പ്രതിപക്ഷം എതിരല്ല.

അഴിമതിയും ധൂര്‍ത്തുമാണ് പ്രതിപക്ഷം എതിര്‍ത്തത്.കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണ് ട്രാന്‍സ്ഗ്രിഡ് പദ്ധതി. ഇതില്‍ സമഗ്രമായ സിബിഐ അന്വേഷണം വേണമെന്നും ചെന്നിത്തല.


കിഫ്ബി ഇടപാടുകള്‍ സുതാര്യമാക്കണമെന്നുള്ള സ്പീക്കറുടെ റൂളിംഗ് മുഖ്യമന്ത്രിയും മന്ത്രിമാരും കാറ്റില്‍ പറത്തി. സ്വയം കണ്ണടച്ചാല്‍ ലോകം മുഴുവന്‍ ഇരുട്ടാകില്ലെന്ന് മുഖ്യമന്ത്രി മനസ്സിലാക്കണം.

പത്ത് ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടി അര്‍ദ്ധ സത്യവും വാസ്തവ വിരുദ്ധവുമാണെന്നും ചോദ്യങ്ങളോട് മുഖ്യമന്ത്രി ഉരുണ്ട് കളിക്കുന്നതായും പ്രതിപക്ഷ നേതാവ്.


കിഫ്ബിയില്‍ വന്‍ ശമ്പളത്തിന് 150 ഓളം ജീവനക്കാര്‍ എന്തിനെന്നും ചെന്നിത്തല ചോദിച്ചു.സ്റ്റര്‍ലൈറ്റ് എന്ന കമ്പനിയാണ് കിഫ്ബിയില്‍ എസ്റ്റിമേറ്റ് തുക തയ്യാറാക്കിയത്.

 ലാവലിന്‍ കേസ് മുതല്‍ ഗടഋആ സിപിഎമ്മിന്റെ കറവ പശുവെന്നും ചെന്നിത്തല ആരോപിച്ചു.അതേസമയം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ വൈകാതെ പൂര്‍ത്തിയാക്കുമെന്നും പ്രതിപക്ഷനേതാവ് വ്യക്തമാക്കി.

 

 










<

JEEVAN TV NEWS

JEEVAN TV NEWS