ഇന്ധനവില വീണ്ടും കൂടി. തുടര്‍ച്ചയായ എട്ടാംദിവസമാണ് വില വര്‍ദ്ധിക്കുന്നത്. എണ്ണവിതരണം ഒരാഴ്ചക്കകം പുനസ്ഥാപിക്കാന്‍ കഴിയുമെന്നാണ് സൗദിയുടെ അവകാശവാദം.
പെട്രോള്‍ ലിറ്ററിന് 23 പൈസയാണു കൂടിയത്. ഡീസലിന് 15 പൈസയും വര്‍ധിച്ചു. തുടര്‍ച്ചയായ എട്ടാം ദിവസമാണ് ഇന്ധന വിലയില്‍ വര്‍ധനവുണ്ടാകുന്നത്. പെട്രോള്‍ വില കൊച്ചിയില്‍ 76.28 രൂപയായും ഡീസല്‍ വില 70.97 രൂപയായും ഉയര്‍ന്നു.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പെട്രോളിന് 2.52 രൂപയും ഡീസലിന് 2.12 രൂപയുടെയും വര്‍ധന രേഖപ്പെടുത്തി. പെട്രോളിന് 30 പൈസയുടെയും ഡീസലിന് 20 പൈസയുടെയും വര്‍ധനയാണു തിങ്കളാഴ്ച രേഖപ്പെടുത്തിയത്.
ഗള്‍ഫ് മേഖലയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് അന്താരാഷ്ട്ര തലത്തില്‍ ഇന്ധന വില ഉയരുന്നത്. ഇന്ത്യന്‍ ബാസ്ക്കറ്റില് ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 63.38 ഡോളറാണ് ഇന്നത്തെ നിരക്ക്. അരാംകോയിലെ ആക്രമണത്തെ തുടര്‍ന്ന് സൗദി എണ്ണയുത്പാദനം ദിവസം 57 ലക്ഷം ബാരലാക്കി കുറച്ചിരുന്നു.
ഇതോടെയാണ് സൗദിയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമെന്ന നിലയില്‍ ഇന്ത്യയിലും പെട്രോളിന്റേയും ഡീസലിന്റെയും ചില്ലറവില്‍പ്പന വില കൂടിയത്.എണ്ണവിതരണം ഒരാഴ്ചക്കകം പുനസ്ഥാപിക്കാന്‍ കഴിയുമെന്നാണ് സൗദി അവകാശപ്പെടുന്നത്.
ലോക രാജ്യങ്ങളിലേക്കുള്ള പ്രതിദിന എണ്ണ കയറ്റുമതിയുടെ അഞ്ച് ശതമാനവും സൗദി അരാംകോയില്‍ നിന്നാണ്. പെട്രോള്‍ വില ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണിപ്പോള്‍. രാജ്യത്ത് ഇന്ധന വില ഉയരുന്നത് വിലക്കയറ്റത്തിന് കാരണമായേക്കാമെന്നാണ് സൂചന.