jeevan news online

വാർത്തകൾ വിശദമായി

പാലാരിവട്ടംപാലം അഴിമതിക്കേസ് അന്വേഷണത്തെ തടസ്സപ്പെടുത്തില്ലെന്ന് ഹൈക്കോടതി



പാലാരിവട്ടംപാലം അഴിമതിക്കേസ് അന്വേഷണത്തെ തടസ്സപ്പെടുത്തില്ലെന്ന് ഹൈക്കോടതി. പാലം പരിശോധിച്ച ചെന്നൈ ഐഐടിയുടെ റിപ്പോര്‍ട്ടും, കേസ് ഡയറിയും ഹാജരാക്കാനും കോടതി ഉത്തരവിട്ടു

പാലാരിവട്ടം പാലം  പൊളിക്കേണ്ടി വരുമെന്നത് വസ്തുത തന്നെയാണെന്നും  ഹൈകോടതി പറഞ്ഞു. കേസന്വേഷണത്തെ തടസ്സപ്പെടുത്താന്‍ താല്പര്യമില്ലെന്ന് പറഞ്ഞ കോടതി ലാബ് റിപ്പോര്‍ട്ട് പരിശോധിക്കേണ്ടതുണ്ടെന്നും അറിയിച്ചു.

കേസ് ഡയറി വെള്ളിയാഴ്ച്ച ഹാജരാക്കാന്‍ കോടതി വിജിലന്‍സിനോട് നിര്‍ദ്ദേശിച്ചു. അനുബന്ധ രേഖകള്‍ മുദ്രവെച്ച കവറില്‍ ഹാജരാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. പാലം പൊളിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെന്നും അഴിമതിയില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്നും വിജിലന്‍സ് കോടതിയില്‍ പറഞ്ഞു.

പാലാരിവട്ടം പാലത്തിനു കുഴപ്പമില്ലെന്നും ഇപ്പോള്‍ നടക്കുന്നത് രാഷ്ട്രീയ നാടകമാണെന്നുമാണ് ഇന്ന്  പ്രതികള്‍ ഹൈക്കോടതിയില്‍ വാദിച്ചത്. താന്‍ ഉപകരണം മാത്രമാണെന്നും സര്‍ക്കാര്‍ ഫയലില്‍ ഒപ്പിടുക മാത്രമാണ് ചെയ്തതെന്നും ടി ഒ സൂരജ് ഹൈക്കോടതിയില്‍ പറഞ്ഞു.

കേസിലെ ഒന്നാം പ്രതി സുമിത് ഗോയല്‍, രണ്ടാം പ്രതിയും കേരള റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ്  കോര്‍പറേഷന്‍  അസിസ്റ്റന്റ് ജനറല്‍ മാനേജരുമായ എം ടി തങ്കച്ചന്‍, മൂന്നാം പ്രതിയും കിറ്റ്‌കോ ജോയിന്റ് ജനറല്‍ മാനേജരുമായ ബെന്നി പോള്‍,  നാലാം പ്രതിയും  മുന്‍ പൊതുമരാമത്ത് സെക്രട്ടറിയുമായ ടി ഒ സൂരജ് എന്നിവരുടെ ജാമ്യ ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. ഹര്‍ജി വീണ്ടും വെള്ളിയാഴ്ച പരിഗണിക്കുമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്.

 

 










<

JEEVAN TV NEWS

JEEVAN TV NEWS