jeevan news online

വാർത്തകൾ വിശദമായി

കാലവര്‍ഷം ശക്തമാകും ;ജാഗ്രതാ നിര്‍ദ്ദേശം



സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആന്ധ്രാ തീരത്ത് രൂപം കൊണ്ട അന്തരീക്ഷ ചുഴലിയാണ് കനത്ത മഴയ്ക്ക് കാരണം.

 വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കടല്‍ പ്രക്ഷുബ്ധമാകാനിടയുള്ളതിനാല്‍ മത്സ്യബന്ധനത്തിനും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.

 ആന്ധ്രാതീരത്ത് രൂപംകൊണ്ട അന്തരീക്ഷച്ചുഴി സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ വരുംദിവസങ്ങളില്‍ കനത്ത മഴയ്ക്കിടയാക്കും. അടുത്ത മൂന്നു ദിവസങ്ങളില്‍ പതിനൊന്ന് ജില്ലകളിലായി യേല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, പാലക്കാട് ജില്ലകളില്‍ നാളെ ശക്തമായ മഴയുണ്ടാകും   മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കേന്ദ്രങ്ങളില്‍ കണ്‍ട്രോള്‍ റൂമുകള്‍ സജീകരിച്ചിട്ടുണ്ട്. മലയോരമേഖലകളിലടക്കം ജാഗ്രതാ നിര്‍ദേശം നല്‍കി.

 നേരത്തെ ഗുജറാത്ത് തീരത്ത് രൂപംകൊണ്ട ന്യൂനമര്‍ദ്ദം കൊടുംകാറ്റായി മാറി ഒമാന്‍ തീരത്തേക്ക് നീങ്ങുന്നതിനാല്‍ കേരളത്തെ ബാധിക്കില്ല. അതേ സമയം കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളോട് കടലില്‍ പോകരുതെന്ന് ഇതിനകം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 അടുത്ത 48 മണിക്കൂറില്‍ അറബിക്കടലിന്റെ മധ്യ കിഴക്ക്, വടക്ക് കിഴക്ക് മേഖലകളിലും ഗുജറാത്ത് തീരത്തുമാണ് മത്സ്യബന്ധനത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയത്.

 

 










<

JEEVAN TV NEWS

JEEVAN TV NEWS