jeevan news online

വാർത്തകൾ വിശദമായി

നീലിമ ആയുര്‍വേദിക് ഹെല്‍ത്‌കെയര്‍ ഹോസ്പിറ്റല്‍ പ്രവര്‍ത്തനം ആരംഭിച്ചു



അനുദിന ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ആയുര്‍വേദത്തിന്റെ പരിഹാരവുമായി നീലിമ ആയുര്‍വേദിക് ഹെല്‍ത്‌കെയര്‍ ഹോസ്പിറ്റല്‍ കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കടവന്ത്രയിലാണ് പരമ്പരാഗത രീതിയില്‍ ഔഷധതോട്ടം ഉള്‍പ്പടെ സജ്ജമാക്കിയ ആയുര്‍വേദകേന്ദ്രം.

ആയുര്‍വേദത്തിന്റെ ആരോഗ്യപരിചരണം സാധാരണക്കാര്‍ക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന നീലിമയുടെ ഉദ്ഘാടനം മുന്‍ കേന്ദ്രമന്ത്രി പി.സി.തോമസ് നിര്‍വഹിച്ചു. പിടി.തോമസ് എംഎല്‍എ, മുന്‍മന്ത്രി കെ.ബാബു, ഡോ. സബിതദേവി, ഡോ. കൃഷ്ണ പട്ടേല്‍ തുടങ്ങിയവരും പങ്കെടുത്തു.

 പ്രവാസിയായ ജിയോജോര്‍ജ്ജിന്റെ നേതൃത്വത്തിലാണ് നീലിമ ആയുര്‍വേദിക് ഹോസ്പിറ്റല്‍ പ്രവര്‍ത്തിക്കുന്നത്. മിതമായ നിരക്കില്‍ മികച്ച ചികില്‍സ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ജിയോജോര്‍ജ്ജ് പറഞ്ഞു.

കുട്ടികളുടെ പഠനവൈകല്യങ്ങള്‍ക്കുള്ള പ്രത്യേകചികില്‍സയാണ് നീലിമയുടെ സവിശേഷത. ജീവിത ശൈലി രോഗങ്ങള്‍ക്കുള്ള ചികില്‍സയും, ഫിസിയോ തെറാപ്പിയുള്‍പ്പടെയുള്ള വിഭാഗങ്ങളും ഇവിടെ പ്രവര്‍ത്തിക്കുന്നു. രാജ്യത്തിന് പുറത്തുനിന്നുള്ളവര്‍ക്ക് പ്രത്യേക പാക്കേജുകളുമുണ്ട്.

 

 










<

JEEVAN TV NEWS

JEEVAN TV NEWS