jeevan news online

വാർത്തകൾ വിശദമായി

പിറന്നാള്‍ ദിനത്തില്‍ ചലച്ചിത്ര നടന്‍ മധുവിന് ആദരമൊരുക്കി തലസ്ഥാനത്തെ മാധ്യമകൂട്ടായ്മ



പിറന്നാള്‍ ദിനത്തില്‍ ചലച്ചിത്ര നടന്‍ മധുവിന് ആദരമൊരുക്കി തലസ്ഥാനത്തെ മാധ്യമകൂട്ടായ്മ. തിരുവനന്തപുരം പ്രസ്‌ക്ലബ്ബിന്റെ മധു മധുരം തിരുമധുരം പരിപാടി സാംസ്‌കാരികമന്ത്രി എ.കെ ബാലന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മധുവിനെക്കുറിച്ചുള്ള വെബ്‌സൈറ്റ് പ്രകാശനം ചെയ്തു.

എണ്‍പത്തി ആറാം പിറന്നാള്‍ ദിനത്തില്‍ മധുവിന് തലസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകരൊരുക്കിയ സ്‌നേഹസമ്മാനമായിരുന്നു ''മധു മധുരം തിരുമധുരം''.  മലയാള സിനിമയുടെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച വ്യക്തിയായിരുന്നു മധുവെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി എ കെ ബാലന്‍ അഭിപ്രായപ്പെട്ടു.

ചലച്ചിത്ര സംവിധായകന്‍ അടൂര്‍ഗോപാലകൃഷ്ണന്‍ മധുവിനെ പൊന്നാട അണിയിച്ചു. മധു തന്റെ വല്യേട്ടനാണെന്ന് വെബ്‌സൈറ്റ് പ്രകാശനം ചെയ്തുകൊണ്ട് ശ്രീകുമാരന്‍ തമ്പി അഭിപ്രായപ്പെട്ടു.

മധുവിന്റെ ജീവിതത്തിലെ സുപ്രധാനമായ ചിത്രങ്ങളെയും സംഭവങ്ങളെയും കോര്‍ത്തിണക്കിയ വെബ്‌സൈറ്റ് അദ്ദേഹത്തിന്റെ മരുമകന്‍ കൃഷ്ണകുമാര്‍ സദസ്സിനെ പരിചയപ്പെടുത്തി.

മോഹന്‍ലാലിനു വേണ്ടി ജനമദിനോപഹാരം ടെലിവിഷന്‍ സംഘടനയുടെ അംഗം കൂടിയായ പൂജപ്പുര രാധാകൃഷ്ണന്‍ മധുവിന് സമ്മാനിച്ചു. ചലച്ചിത്ര സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.  മധു പിറന്നാള്‍ മധുരം പങ്കിട്ട് തലസ്ഥാനത്തിന്റെ സ്‌നേഹത്തിന് നന്ദി പറഞ്ഞു.

 

 










<

JEEVAN TV NEWS

JEEVAN TV NEWS