jeevan news online

വാർത്തകൾ വിശദമായി

ഇന്ധനവില കൂടി ; പെട്രോളിനും ഡീസലിനും വില വര്‍ദ്ധന



ഒരാഴ്ചയ്ക്കിടെ കേരളത്തില്‍ പെട്രോളിനും ഡീസലിനും വില കൂടി.
സമീപകാലത്ത് ഇന്ധനവിലയില്‍ ഉണ്ടായ ഏറ്റവും വലിയ വര്‍ദ്ധനവാണിത്.

പെട്രോള്‍ വില ലീറ്ററിന് 1.92 രൂപയും ഡീസല്‍ ലീറ്ററിന് 1.58 രൂപയും കൂടിയിട്ടുണ്ട്. കൊച്ചിയില്‍ പെട്രോള്‍ ലീറ്ററിന് 75.93 രൂപയാണ് നിലവില്‍ ഉള്ളത്. ഡീസലിന് 70.71 രൂപയും ഈടാക്കുന്നുണ്ട്.

 ഇന്ത്യയില്‍ ചൊവ്വാഴ്ച മുതല്‍ എല്ലാ ദിവസവും വില കൂടിയിരുന്നു.ഇന്നലെ മാത്രം പെട്രോളിന് 28 പൈസയും ഡീസലിന് 22 പൈസയും കൂടിയിരുന്നു. ഏഴു ദിവസത്തിനിടെ, കേരളത്തില്‍ പെട്രോള്‍ വില ലീറ്ററിന് 1.92 രൂപയും ഡീസല്‍ ലീറ്ററിന് 1.58 രൂപയും കൂടി.

സമീപകാലത്ത് ഒരാഴ്ചയ്ക്കിടെയുള്ള ഏറ്റവും വലിയ വിലവര്‍ദ്ധനയാണിത്. സൗദി അരാംകോ എണ്ണക്കമ്പനിക്കു നേരെയുണ്ടായ ഹൂതി ഡ്രോണ്‍ ആക്രമണത്തിനു ശേഷം കഴിഞ്ഞ തിങ്കളാഴ്ച രാജ്യാന്തര വില ഉയര്‍ന്നെങ്കിലും പിന്നീടു കുറഞ്ഞു.

 

 










<

JEEVAN TV NEWS

JEEVAN TV NEWS